സ്വപ്ന സുരേഷിന്റെ മൊഴി തള്ളി കെ ടി ജലീൽ

single-img
7 June 2022

ഇന്ന് സ്വപ്ന സുരേഷ് സ്വർണ്ണ കടത്തു കേസുമായി ബന്ധപ്പെട്ട് എറണാകുളം ജില്ലാ കോടതിയിലെത്തി നൽകിയ മൊഴിയെ പരിഹസിച്ച് തള്ളി മുൻമന്ത്രി കെ ടി ജലീൽ. ”സന്തോഷ് ട്രോഫി ഫൈനലും പെരുന്നാൾ തലേന്നും ഒപ്പം വന്നിട്ട് വാപ്പ കളി കാണാൻ പോയിട്ടില്ല. എന്നിട്ടല്ലേ ഇപ്പോ..”, എന്നായിരുന്നു ഒരു വാർത്താ ചാനലിനോട് ജലീലിന്‍റെ പ്രതികരണം. ഇതുമായി ബന്ധപ്പെട്ട് ഇപ്പോൾ തനിക്ക് വേറൊന്നും പറയാനില്ലെന്നും കെ ടി ജലീൽ വ്യക്തമാക്കി.

അതേസമയം, ജലീലിനും മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമടക്കം കള്ളപ്പണ ഇടപാട് കേസിലെ പങ്കിനെക്കുറിച്ച് വിശദമായ രഹസ്യമൊഴി കോടതിക്ക് നൽകിയിട്ടുണ്ടെന്നാണ് സ്വപ്ന സുരേഷ് മാധ്യമങ്ങളോട് പറഞ്ഞത്.

പക്ഷെ ഇതേക്കുറിച്ച് ഒന്നുമറിയില്ലെന്നും സ്വപ്ന എന്താണ് പറഞ്ഞതെന്ന് തനിക്കറിയില്ല എന്നുമായിരുന്നു എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ പ്രതികരിച്ചത്. അങ്ങനെ പലരും പലതും പറയും. വഴിയിൽകൂടി പോകുന്നവർ പറയുന്നതിനൊന്നും മറുപടി പറയാൻ പറ്റില്ലെന്ന് എ.വിജയരാഘവൻ പറയുന്നു.