കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന് പ്രഖ്യാപിച്ച ബിജെപി ഇപ്പോൾ കോൺഗ്രസ്നേതാക്കളാൽ നിറഞ്ഞു; വിമർശനവുമായി ആം ആദ്മി

single-img
5 June 2022

2024ഓടെ ഇന്ത്യയെ കോണ്‍ഗ്രസ് മുക്ത ഭാരതമാക്കുമെന്ന് പറഞ്ഞ ബിജെപി ഇപ്പോൾ കോൺഗ്രസ് നേതാക്കളാൽ കോണ്‍ഗ്രസ് യുക്തമായെന്ന് ആം ആദ്മി പാര്‍ട്ടി. അടുത്തിടെ നാല് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ കൂടി ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെയാണ് ആം ആദ്മിയുടെ ഈ പരാമര്‍ശം. മുന്‍ കാബിനറ്റ് മന്ത്രിയായിരുന്ന ഗുര്‍പ്രീത് സിങ് കന്‍ഗാര്‍, ബൈനാല മുന്‍ എം.എല്‍.എ കേവല്‍ സിങ് ദില്ലോണ്‍, ബാല്‍ബിര്‍ സിങ് തുടങ്ങിയവരാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്.

ദേശീയ തലത്തിൽ ബിജെപി ഇരട്ടത്താപ്പാണ് സ്വീകരിക്കുന്നതെന്നും . ആം ആദ്മിയുടെ പഞ്ചാബ് യൂണിറ്റ് മുഖ്യ വക്താവ് മല്‍വിന്ദര്‍ സിംഗ് കാങ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ‘ബി.ജെ.പി സംസാരിക്കുന്നത് പ്രത്യയശാസ്ത്രത്തെക്കുറിച്ചാണ്. ഇത്രയും കാലം പഞ്ചാബില്‍ നിലയുറപ്പിക്കാന്‍ ബി.ജെ.പിക്ക് സാധിക്കാതിരുന്നതാണോ അതോ പോരാടാന്‍ പാകത്തിന് പാര്‍ട്ടിക്കുള്ളില്‍ ആളില്ലാത്തത് കൊണ്ടാണോ കോണ്‍ഗ്രസില്‍ നിന്നുള്ള മാലിന്യങ്ങള്‍ കൂടി ബി.ജെ.പി സ്വീകരിക്കുന്നത്,’ മല്‍വിന്ദര്‍ പറഞ്ഞു.