ലോകത്തിലെ ഏറ്റവും മികച്ച ജൂനിയര്‍ എന്‍ജിനീയര്‍; ലാദന്റെ ചിത്രം ഓഫീസില്‍ തൂക്കിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥന് യുപിയിൽ സസ്‌പെന്‍ഷന്‍

single-img
2 June 2022

അല്‍ ഖ്വയ്ദ ഭീകരസംഘടനയുടെ നേതാവായിരുന്ന ഒസമാ ബിന്‍ ലാദന്റെ ചിത്രം ഓഫീസില്‍ തൂക്കിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥന് യുപിയിൽ സസ്‌പെന്‍ഷന്‍. ഉത്തർ പ്രദേശ സർക്കാരിന്റെ കീഴിലുള്ള വൈദ്യുതി വിതരണ കമ്പനിയായ ദക്ഷിണാഞ്ചല്‍ വിദ്യുത് വിത്രന്‍ നിഗം ലിമിറ്റഡിന്റെ സബ് ഡിവിഷനല്‍ ഓഫീസര്‍ (എസ്ഡിഒ) രവീന്ദ്ര പ്രകാശ് ഗൗതമിനെയാണ് ഈ വിചിത്ര പ്രവൃത്തിയാൽ സസ്പെന്‍ഡ് ചെയ്തത്.

ലോകത്തിലെ തന്നെ ഏറ്റവും മികച്ച ജൂനിയര്‍ എന്‍ജിനീയര്‍ എന്ന അടിക്കുറിപ്പോടെയാണ് രവിന്ദ്ര പ്രകാശ് ബിന്‍ ലാദന്റെ ചിത്രം തന്റെ ഓഫീസില്‍ തൂക്കിയത്. പിന്നാലെ ഈ ചിത്രവും അടിക്കുറിപ്പും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും വിമര്‍ശനങ്ങള്‍ ഉയരുകയും ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് സർക്കാർ നടപടി സ്വീകരിച്ചത്.

ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തതായ്മ് ബിന്‍ ലാദന്റെ ചിത്രം ഓഫീസില്‍ നിന്ന് നീക്കം ചെയ്തുവെന്നും അധികൃതര്‍ അറിയിച്ചു. വിഷയത്തിൽ അന്വേഷണം നടത്താന്‍ ജില്ലാ മജിസ്ട്രേറ്റ് സഞ്ജയ് കുമാര്‍ സിംഗ് ഉത്തരവിട്ടിട്ടുണ്ട്.

എന്നാൽ, തന്നെപോലെ തന്നെ ആര്‍ക്കും ആരെയും ആരാധിക്കാമെന്നാണ് സസ്‌പെന്‍ഷനിലായ ജീവനക്കാരന്‍ പറഞ്ഞു. താൻ പറഞ്ഞതുപോലെ ലോകത്തിലെ ഏറ്റവും മികച്ച ജൂനിയര്‍ എന്‍ജിനീയറായിരുന്നു ബിന്‍ ലാദനെന്നും ഓഫീസിലെ ചിത്രം നീക്കം ചെയ്‌തെങ്കിലും അതിന്റെ നിരവധി പകര്‍പ്പുകള്‍ തന്റെ കൈവശമുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.