നടിയും മോഡലുമായ ട്രാന്‍സ്ജെന്‍ഡര്‍ യുവതിയെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തി

single-img
17 May 2022

കൊച്ചിയിലെ ലോഡ്ജിൽ ട്രാന്‍സ്ജെന്‍ഡര്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. അറിയപ്പെടുന്ന നടിയും മോഡലുമായ ഷെറിന്‍ സെലിന്‍ മാത്യു(27)വാണ് മരിച്ചത്. കൊച്ചി ചക്കരപ്പറമ്പിലെ ലോഡ്ജില്‍ രാവിലെ പത്ത് മണിയോടെയാണ് ഷെറിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. ഇവർ ആലപ്പുഴ സ്വദേശിനിയാണ്.

മാനസിക വിഷമം ഉണ്ടെന്ന രീതിയില്‍ കഴിഞ്ഞ ദിവസങ്ങളിലെല്ലാം ഷെറിൻ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ പങ്കുവച്ചിരുന്നു. ഇവർക്ക് അടുത്ത സുഹൃത്തുക്കളുമായി ചില പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. നിയളവിൽ പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. അസ്വാഭാവിക മരണത്തിന് കേസെടുക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിക്കുകയും ചെയ്തിട്ടുണ്ട്.