ബിജെപിയിലെ ഭിന്നത; ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ് രാജിവെച്ചു

single-img
14 May 2022

ബിജെപിയിലെ അഭിപ്രായ ഭിന്നതകൾ തുടർന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ് രാജിവെച്ചു. തന്റെ എസ്എന്‍ ആര്യയ്ക്ക് നല്‍കിയതായി ബിപ്ലബ് അറിയിച്ചു. ഇന്ന് രാജ് ഭവനില്‍ ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ബിപ്ലബിന്റെ സ്ഥാനമൊഴിയാൻ പ്രഖ്യാപനം.

അടുത്ത വര്‍ഷം സംസ്ഥാനത്ത് പുതിയ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ബിപ്ലബിന്റെ പെട്ടെന്നുള്ള രാജി. അതേസമയം, സംസ്ഥാനത്തെ ബിജെപിയെ ശക്തിപ്പെടുത്തുന്നതിനായി താന്‍ പ്രവര്‍ത്തിക്കേണ്ടതുണ്ടെന്ന് പാര്‍ട്ടി വ്യക്തമാക്കിയതിനെ തുടര്‍ന്നാണ് രാജിയെന്ന് ബിപ്ലബ് ദേബ് അറിയിച്ചു. 2018ലായിരുന്നു ബിപ്ലബ് ദേബിനെ ത്രിപുര മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്. 25 വര്‍ഷം നീണ്ട സിപിഎം ഭരണത്തിന് ശേഷം ത്രിപുരയില്‍ ബിജെപി വിജയിച്ചതിന് പിന്നാലെയാണ് ബിപ്ലബ് മുഖ്യമന്ത്രിയായത്.