കൊച്ചി മെട്രോ പില്ലറുകൾക്കിടയിലെ പൂന്തോട്ടത്തിൽ ക‌ഞ്ചാവ് ചെടി; എക്സൈസ് നീക്കം ചെയ്തു

single-img
10 May 2022

കൊച്ചി മെട്രോ പില്ലറുകൾക്കിടയിലെ പൂന്തോട്ടത്തിൽ വളർന്നു നിന്ന ക‌ഞ്ചാവ് ചെടി എക്സൈസ് ഉദ്യോഗസ്ഥരെത്തി നീക്കം ചെയ്തു. പാലാരിവട്ടം മെട്രോ സ്റ്റേഷന്റെ സമീപം മെട്രോ പില്ലർ 516നും 517നും ഇടയിൽ സംശയാസ്പദമായ നിലയിൽ ഒരു കഞ്ചാവ് ചെടി തലയുയർത്തി നിൽക്കുന്നതായി സമീപത്തെ കടക്കാരനാണ് എക്സൈസിനെ അറിയിച്ചത്.

തുടർന്ന് അർധരാത്രി പന്ത്രണ്ടിന് പാലാരിവട്ടത്തെ പൂന്തോട്ടത്തിലെത്തി പരിശോധന നടത്തിയ ഉദ്യോഗസ്ഥർ മൂന്നുനാല് മാസം പ്രായമായ കഞ്ചാവ് ചെടി കണ്ടെത്തുകയായിരുന്നു. മെട്രോയുടെ പുന്തോട്ടക്കാരൻ എല്ലാദിവസവും വെളളമൊഴിക്കുന്നതിനാൽ വാട്ടം പോലും ഉണ്ടായിരുന്നില്ല. ചെടി സമീപവാസികളാരെങ്കിലും വളർത്തിയതാണോയെന്ന് ഉദ്യോഗസ്ഥർക്ക് സംശയമുണ്ട്. സാധാരണ ഗതിയിൽ സ്വകാര്യ ഭൂമിയിൽ കഞ്ചാവ് ചെടി വളർത്തിയാൽ ഉടമസ്ഥൻ പ്രതിയാകുമെന്നുറപ്പാണ്. എന്നാൽ ഇവിടെ തൽക്കാലം കേസൊന്നും എടുത്തിട്ടില്ല.