എവിടെയെങ്കിലും ഓടിപ്പോകുന്ന വ്യക്തിയല്ല പി സി ജോർജ്; അറസ്റ്റിന് പിന്നില്‍ സര്‍ക്കാരിന്റെ നിര്‍ബന്ധ ബുദ്ധി: ഷോണ്‍ ജോര്‍ജ്‌

single-img
1 May 2022

അറിയിക്കുമായിരുന്നെങ്കിൽ തിരുവനന്തപുരത്ത് വന്ന് പി സി ജോർജ് ഹാജരാകുമായിരുന്നു എന്ന് മകൻ ഷോൺ ജോർജ്. എവിടേക്കെങ്കിലും ഓടിപ്പോകുന്ന വ്യക്തിയല്ല പി സി ജോർജ് എന്നും ആവശ്യപ്പെട്ടാൽ പൊലീസിന് മുൻപിൽ ഹാജരാവുന്ന ആളാണ് എന്നും ഷോൺ പിസി ജോർജ്ജിന്റെ അറസ്റ്റിനു ശേഷം പ്രതികരിച്ചു.

പി സി ജോർജിന് സ്വന്തമായ നിലപാടുകളുണ്ട്. അതിൽ ആർക്കെങ്കിലും വേദനയുണ്ടായിട്ടുണ്ട് എങ്കിൽ ക്ഷമാപണം വേണം എന്നാണ് എന്റെ നിലപാട്. അദ്ദേഹം പറഞ്ഞത് തെറ്റോ ശരിയോ എന്ന് കാലമാണ് വിലയിരുത്തേണ്ടത് എന്നും ഷോൺ ജോർജ് കൂട്ടിച്ചേർത്തു. വളരെ മാന്യമായാണ് പൊലീസ് പെരുമാറിയത്. കസ്റ്റഡിയിലെടുക്കണം എന്ന് പറഞ്ഞു. വസ്ത്രം മാറിയതിന് ശേഷം വന്നാൽ മതിയോ എന്ന് അദ്ദേഹം ചോദിച്ചപ്പോൾ പൊലീസ് സമ്മതിച്ചു.

താൻ ഉൾപ്പെടെയാണ് തിരുവനന്തപുരത്തേക്ക് പോകുന്നത് എന്നും ഷോൺ ജോർജ് പ്രതികരിച്ചു.
കഴിഞ്ഞ ദിവസം അനന്തപുരി ഹിന്ദു സമ്മേളനത്തിൽ വെച്ച് നടത്തിയ പി സി ജോർജിന്റെ പരാമർശങ്ങൾ വിവാദമായിരുന്നു. തുടർന്ന് ശനിയാഴ്ച പൊലീസ് കേസ് രജിസ്റ്റർചെയ്യുകയും ഞായറാഴ്ച പുലർച്ചെ 5 മണിയോടെ ജോർജിന്റെ ഈരാറ്റുപേട്ടയിലെ വസതിയിൽ എത്തി പൊലീസ് കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു.