നെഹ്റുവിയന്‍ പാരമ്പര്യമുള്ള നേതാവാണ് കെവി തോമസ്: എംഎ ബേബി

single-img
7 April 2022

കോൺഗ്രസ് മുതിർന്ന നേതാവായ കെ വി തോമസിനെ സിപിഎമ്മിലേക്ക് സ്വാഗതം ചെയ്ത് പോളിറ്റ് ബ്യുറോ അംഗം എം എ ബേബി . ഇപ്പോൾ ധീരമായ നിലപാട് കെ വി തോമസ് സ്വീകരിച്ചാല്‍ അദ്ദേഹത്തെ സ്വാഗതം ചെയ്യുമെന്ന് എംഎ ബേബി പറഞ്ഞു.

നെഹ്റുവിയന്‍ പാരമ്പര്യമുള്ള നേതാവാണ് തോമസ്. പ്രഗത്ഭരായ നേതാക്കളെ പാര്‍ട്ടി ഒപ്പം കൂട്ടിയിട്ടുണ്ടെന്നും ടി കെ ഹംസയും കെ ടി ജലീലും വന്നതും എം എ ബേബി ഓര്‍മ്മിച്ചു. കെ സുധാകരന്‍റെ സ്വേച്ഛാധിപത്യപരമായ, കോണ്‍ഗ്രസിന്‍റെ നല്ല മൂല്യങ്ങള്‍ക്ക് എതിരായ നിലപാടിനെ കെ വി തോമസ് എങ്ങനെ നോക്കികാണുമെന്നത് ഗൗരവമുള്ള കാര്യമാണെന്നും ബേബി അഭിപ്രായപ്പെട്ടു.

സിപിഎം പാർട്ടി കോൺഗ്രസിലെ സെമിനാറിൽ പങ്കെടുക്കുന്നതില്‍ നിന്നും കെ വി തോമസിനെ വിലക്കിയ കോൺഗ്രസ് നിലപാടിനെതിരെയും കെ സുധാകരനെതിരെയും രൂക്ഷവിമർശനമുന്നയിച്ച് കൂടുതൽ സിപിഎം നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. തന്നെ വെടിവെച്ച് കൊല്ലാൻ ആളെ കൂട്ടിപ്പോയവനാണ് തോമസിനെ വിലക്കിയതെന്ന് കെപിസിസി പ്രസിഡന്‍റ് സുധാകരനെ കുറിച്ച് മുതിർന്ന സിപിഎം നേതാവ് ഇപി ജയരാജൻ അഭിപ്രായപ്പെട്ടത്.