തുടര്‍ച്ചയായി ഭീകരവാദ സൈറ്റുകള്‍ ബൗസ് ചെയ്ത വിദ്യാര്‍ത്ഥിയെ കസ്റ്റഡിയിലെടുത്തു

single-img
3 April 2022

തുടര്‍ച്ചയായി ഭീകരവാദ സൈറ്റുകള്‍ ബൗസ് ചെയ്ത വിദ്യാര്‍ത്ഥിയെ തജിലുങ്കാന പോലീസ് കസ്റ്റഡിയിലെടുത്തു. ഫലക്‌നുമയില്‍ നിന്നുള്ള 18കാരനായ സുലൈമാനെയാണ് പോലീസിന്റെ ഇന്റലിജൻസ് വിഭാഗം കസ്റ്റഡിയിലെടുത്തത്. ഇന്റർനെറ്റിലൂടെ ഐഎസിന്റേയും മറ്റ് നിരോധിത ഭീകരവാദ സംഘനകളുടെയും ശ്രദ്ധ നേടി അതിലേക്ക് ചേരാന്‍ ചായ്‌വ് കാണിച്ച സുലൈമാനെ ഒരു മുന്‍കരുതല്‍ എന്ന നിലയിലാണ് കസ്റ്റഡിയിലെടുത്തതെന്ന് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

നിലവിൽ വിദ്യാര്‍ത്ഥിക്കെതിരായ അന്വേഷണം സംസ്ഥാന ഇന്റലിജന്‍സ് വിംഗ് കമ്മീഷണര്‍ ചൈതന്യ കുമാര്‍ സ്ഥിരീകരിച്ചെങ്കിലും പൊലീസ് ഇത് നിഷേധിച്ചു. തങ്ങൾ ചോദ്യം ചെയ്യാനോ തടങ്കലില്‍ വയ്ക്കാനോ ആരെയും പിടികൂടിയിട്ടില്ലെന്ന് സൗത്ത് സോണ്‍ ഡിസിപി എസ്. സായ് ചൈതന്യ പറഞ്ഞു.

‘ഞങ്ങൾ സുലൈമാന്റെ കോള്‍ റെക്കോഡുകളെല്ലാം ശേഖരിച്ചു. അയാളുടെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്ത് ഓണ്‍ലൈന്‍ ആക്ടിവിറ്റികള്‍ ട്രാക്ക് ചെയ്യുകയാണ്. അതിൽ കൂടുതല്‍ പരിശോധിക്കേണ്ടതുണ്ട്. ഇന്റര്‍നെറ്റ് പ്രോട്ടോക്കോള്‍ (IP) അഡ്രസിന്റെ സഹായത്തോടെയാണ് ഇയാളെ കണ്ടെത്തി കസ്റ്റഡിയിലെടുത്തത്. അവന്‍ ഇപ്പോൾ വളരെ ചെറുപ്പമാണ്, ഈ ഓണ്‍ലൈന്‍ റാഡിക്കലിസത്തിന് പിന്നിലെ അവന്റെ കൗതുകമെന്താണെന്നാണ് ഞങ്ങള്‍ അന്വേഷിക്കുന്നത്.

ഒരു സാധാരണഗതിയില്‍, തീവ്രവാദ ഗ്രൂപ്പുകള്‍ ബ്രൗസുചെയ്യുന്നതും അവരെ ബന്ധപ്പെടാന്‍ ശ്രമിക്കുന്നതും ഇത്തരം കൗതുകത്തിന്റെ അടിസ്ഥാന ഘട്ടമാണ്. അതിന് ശേഷം അത് ഫണ്ട് സമാഹരണത്തിലേക്ക് കടക്കുകയും മൂന്നാം ഘട്ടം ഗ്രൂപ്പുകള്‍ രൂപീകരിക്കുന്നതിലേക്കും ലോബിയിംഗിലേക്കും കടക്കും,’ ഉദ്യോഗസ്ഥര്‍ പറയുന്നു.