ആസിഫ് അലിയോട് ക്രഷ് തോന്നിയിട്ടുണ്ട്; കൂടെ അഭിനയിച്ചപ്പോൾ അത് മാറി: രചന നാരായണ്‍കുട്ടി

single-img
3 April 2022

സിനിമയിലെത്തിയതിന് ശേഷമുള്ള അനുഭവങ്ങള്‍ പറഞ്ഞ ഒരു അഭിമുഖത്തിൽ പണ്ട് ആസിഫ് അലിയോട് ക്രഷ് തോന്നിയിട്ടുണ്ടെന്ന് നടി രചന നാരായണൻകുട്ടി. പിന്നീട് ആസിഫിന്റെ സുഹൃത്തായപ്പോള്‍ അത് മാറിയെന്നും രചന പറഞ്ഞു.

തനിക്ക് അസൂയ തോന്നിയ നടി ഊര്‍വശിയാണെന്നും അവരെ കംപ്ലീറ്റ് ആക്ട്രെസ് എന്ന് വിളിക്കാമെന്നും രചന അഭിപ്രായപ്പെടുന്നു. ‘ രചനയുടെ വാക്കുകൾ; ആസിഫിനോട് എനിക്ക് ക്രഷ് തോന്നിയിട്ടുണ്ട്. എന്റെ നല്ല സുഹൃത്താണ്. മുമ്പ് അഭിനയിക്കുന്നതിന് മുമ്പ് ഭയങ്കര ക്രഷായിരുന്നു. എന്നാൽ യൂ ടൂ ബ്രൂട്ടസില്‍ ഞങ്ങള്‍ ഒന്നിച്ച് അഭിനയിച്ചു. പിന്നെ നല്ല കൂട്ടായി. ആ സമയം ക്രഷൊക്കെ മാറി. ആസിഫിനോട് ഇത് ഇതുവരെ തുറന്നു പറഞ്ഞിട്ടില്ല.

തനിക്ക് സ്വന്തമായി സിനിമ സംവിധാനം ചെയ്യണമെന്ന് ആഗ്രഹമുണ്ടെന്നും കൊവിഡ് വന്നില്ലെങ്കില്‍ ന്യൂയോര്‍ക്ക് ഫിലിം അക്കാദമിയില്‍ പോയി പഠിക്കാനിരിക്കുകയായിരുന്നുവെന്നും രചന പറഞ്ഞു. തന്റെ അഭിനയം കണ്ടിട്ട് അറിയാവുന്ന പണി വെല്ലോം ചെയ്താല്‍ പോരെയെന്ന് പലരും ചോദിച്ചിട്ടുണ്ട്. അതിനൊന്നും മറുപടി കൊടുത്തിട്ടില്ല. അവര്‍ അങ്ങനെ പറഞ്ഞെന്ന് വെച്ച് ഞാനങ്ങനെ ആവില്ലല്ലോയെന്നും രചന പറയുന്നു.