കെ സുധാകരനുമായി പിണക്കമില്ല; പിണങ്ങിയാല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സഹിക്കില്ല: വിഡി സതീശൻ

single-img
2 April 2022

തനിക്ക് കെപിസിസി പ്രസിഡന്റ് കെ സുധാകരനുമായി പിണക്കമൊന്നുമില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സുധാകരനുമായി പിണങ്ങിയാല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സഹിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ അദ്ദേഹവുമായി പിണങ്ങേണ്ട ഒരു സാഹചര്യവുമില്ലെന്നും അദ്ദേഹം പറഞ്ഞു. മലയാളത്തിലെ ഒരു
ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഇപ്പോൾ നടക്കുന്ന പ്രചാരണങ്ങള്‍ക്ക് പിന്നില്‍ കുത്തിത്തിരുപ്പ് സംഘങ്ങളാണ്. ഇത്തരത്തിൽ കുത്തിത്തിരുപ്പ് ഉണ്ടാക്കുന്നവരെ പാർട്ടിയുടെ ദേശീയ നേതൃത്വത്തിന് അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തൊഴിലാളി സംഘടനയായ ഐഎന്‍ടിയുസി കോണ്‍ഗ്രസ് പോഷകസംഘടനയല്ല എന്ന നിലപാട് തിരുത്തേണ്ട നിലയില്ലെന്ന് പ്രതിപക്ഷ നേതാവ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.