ചേർക്കാനായത് നാല് ലക്ഷം പേരെ മാത്രം; കേരളത്തിലെ കോണ്‍ഗ്രസ് അംഗത്വവിതരണം ഏപ്രില്‍ 15 വരെ നീട്ടി

single-img
31 March 2022

കേരളത്തിൽ കോണ്‍ഗ്രസ് പാർട്ടിയുടെ അംഗത്വവിതരണം ഏപ്രില്‍ 15 വരെ ദേശീയ നേതൃത്വം നീട്ടി നൽകി . സംസ്ഥാനത്തെ വിവിധ സംസ്ഥാന കമ്മറ്റികള്‍ കൂടുതൽ സമയം ആവശ്യപ്പെട്ടതിനാലാണ് വിതരണം നീട്ടിയത്. അമ്പത് ലക്ഷത്തോളം പേരെ ഇത്തവണ അംഗത്വത്തിലെത്തിക്കാന്‍ തീരുമാനിച്ചെങ്കിലും നേരത്തെ പ്രഖ്യാപിച്ച ദിവസമായ മാര്‍ച്ച് 31ന് നാല് ലക്ഷം പേരെ മാത്രമാണ് ചേർക്കാൻ സാധിച്ചിരുന്നത്.

അയൽ സംസ്ഥാനമായ തെലങ്കാനയില്‍ പാർട്ടിയുടെ അംഗത്വ വിതരണം 40 ലക്ഷം കടന്നപ്പോഴാണ് കേരളത്തില്‍ ഇത് വെറും നാല് ലക്ഷം മാത്രമായത്. അതേസമയം കര്‍ണാടകത്തില്‍ 30 ലക്ഷം കടന്നിട്ടുണ്ട്. രാജയത്തെ മറ്റു സംസ്ഥാനങ്ങളിലെല്ലാം ഡിസബംറില്‍ അംഗത്വ വിതരണ പരിപാടികളിലേക്ക് കടന്നപ്പോള്‍ കേരളത്തിലെ കോണ്‍ഗ്രസ് വളരെ വൈകി മാര്‍ച്ച് അവസാനത്തിലാണ് അംഗത്വ വിതരണത്തിലേക്ക് കടന്നത്.

ഡിജിറ്റല്‍ അംഗത്വം കേരളത്തില്‍ ആദ്യമായാണ് ഇത്തവണ നടപ്പാക്കാൻ തീരുമാനിച്ചത് . അതിനാൽ ഈ കാര്യത്തിൽ പരിശീലനം ആവശ്യമായിരുന്നു. എന്നാൽ ഈ പരിശീലനവും വൈകിയതോടെയാണ് അംഗത്വ വിതരണം താറുമാറായത്.