ഏഷ്യാനെറ്റിന്റെ കോഴിക്കോട് ബ്യൂറോയിലേക്ക് വീണ്ടും സിപിഐഎം- സിഐടിയു മാര്‍ച്ച്; നിര്‍ത്തിയിട്ടിരുന്ന ഡിഎസ്എന്‍ജി വാനിന്റെ കാറ്റഴിച്ചുവിട്ടു

single-img
30 March 2022

തൊഴിലാളി സംഘടനകളുടെ ദേശീയ പണിമുടക്കിനെ കുറിച്ചുള്ള ചാനൽ ചർച്ചയിൽ സിപിഎം രാജ്യസഭാംഗം എളമരം കരീമിനെതിരെ പരാമർശങ്ങൾ നടത്തിയ വാർത്താ അവതാരകൻ വിനു വി ജോണിനെതിരായ പ്രതിഷേധ ഭാഗമായി ഏഷ്യാനെറ്റ് ന്യൂസ് കോഴിക്കോട് ബ്യൂറോയിലേക്ക് വീണ്ടും സിപിഐഎം- സിഐടിയു മാര്‍ച്ച് നടത്തി.

പ്രതിഷേധവുമായി എത്തിയവർ ബ്യൂറോയ്ക്ക് പുറത്ത് നിര്‍ത്തിയിട്ടിരുന്ന ഡിഎസ്എന്‍ജി വാനിന്റെ കാറ്റഴിച്ചുവിട്ടു. മുൻകൂട്ടി നിശ്ചയിച്ച പ്രതിഷേധ ഭാഗമായി ഏഷ്യാനെറ്റിന്റെ തിരുവനന്തപുരത്തെ ചാനല്‍ ആസ്ഥാനത്തിന് പുറമെ കൊച്ചി, കോഴിക്കോട് ബ്യൂറോകളിലേക്കും സംയുക്ത ട്രേഡ് യൂണിയനുകള്‍ മാര്‍ച്ച് നടത്തിയിരുന്നു. ഇതിനു പുറമെ ഇന്ന് വീണ്ടും രാത്രിയോടെയാണ് കോഴിക്കോട് ബ്യൂറോയിലേക്ക് മാര്‍ച്ച് നടത്തിയത്. പ്രതിഷേധക്കാര്‍ ഏഷ്യാനെറ്റ് ചാനലിനെതിരേയും അവതാരകന്‍ വിനു വി ജോണിനെതിരേയും മുദ്രാവാക്യം മുഴക്കി.