നേതൃത്വത്തിനെതിരെ മാധ്യമങ്ങളില്‍ പ്രചാരണം; ഉത്തരാഖണ്ഡ് കോണ്‍ഗ്രസ് ഉപാധ്യക്ഷനെ ആറ് വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി

single-img
29 March 2022

നേതൃത്വത്തിനെതിരെ നടത്തിയ പരസ്യ വിമർശനങ്ങളുടെ പേരിൽ ഉത്തരാഖണ്ഡ് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ അകീല്‍ അഹമ്മദിനെ ആറ് വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. കോൺഗ്രസ് നേതൃത്വത്തിനെതിരെ മാധ്യമങ്ങളില്‍ തുടര്‍ച്ചയായി അനാവശ്യപ്രതികരണം നടത്തിയതിനാണ് നടപടി എന്നാണ് വിശദീകരണം.

‘അകീൽ നടത്തിയ പ്രതികരണങ്ങള്‍ പാര്‍ട്ടിയുടെ പ്രതിഛായക്ക് മങ്ങലേല്‍പ്പിച്ചു. കഴിഞ്ഞ മാസം 28ന് അകീലിന് പാര്‍ട്ടി ഇത് സംബന്ധിച്ച് കാരണം കാണിക്കല്‍ നോട്ടിസ് അയക്കുകയും ഇനയും ഇതുപോലുള്ള നടപടികള്‍ ഉണ്ടാകരുതെന്ന് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.

കോൺഗ്രസ് പാര്‍ട്ടി ഭരണഘടന പ്രകാരം അകീലിനെ പ്രാഥമിക അംഗത്വമുള്‍പ്പെടെ എല്ലാ സ്ഥാനങ്ങളില്‍ നിന്നും 6 വര്‍ഷത്തേക്ക് വിലക്കുകയാണ്’. ഉത്തരാഖണ്ഡ് കോണ്‍ഗ്രസ് പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.