നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ കണ്ടിട്ടില്ല; ചോദ്യം ചെയ്യലിൽ ദിലീപ്

single-img
28 March 2022

കൊച്ചിയിൽ വാഹനത്തിനുള്ളിൽ നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ അന്വേഷണ സംഘം ഇന്ന് ഏഴു മണിക്കൂര്‍ ചോദ്യം ചെയ്തു. ഇതിന്റെ തുടർച്ചയായി നാളെയും ദിലീപിനെ ചോദ്യം ചെയ്യും. ദൃശ്യങ്ങള്‍ താന്‍ കണ്ടില്ലെന്നും നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങള്‍ കണ്ടെന്ന ബാലചന്ദ്രകുമാറിന്റെ മൊഴിയെക്കുറിച്ച് തനിക്ക് അറിയില്ലെന്ന് ദിലീപ് മൊഴി നല്‍കി. .

വാഹനത്തിൽ നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യം ദിലീപിന്റെ കൈവശമുണ്ടോ എന്നത് ഉൾപ്പെടെ കണ്ടെത്തുകയായിരുന്നു പ്രധാന ലക്ഷ്യം. കേസിന്റെ കോടതിയിലെ വിചാരണാ ഘട്ടത്തില്‍ പ്രധാന സാക്ഷികളടക്കം 20 പേര്‍ കൂറ് മാറിയതില്‍ ദിലീപിനുള്ള പങ്ക് കണ്ടെത്താനും അന്വേഷണസംഘം ശ്രമിക്കുന്നുണ്ട്. ആലുവാ പൊലീസ് ക്ലബിൽ ഇന്ന് ക്രൈംബ്രാഞ്ച് എഡിജിപി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് ദിലീപിനെ ചോദ്യംചെയ്തത്.