വീണ്ടും ഇന്ധന വില വർദ്ധനവ്; ആറ് ദിവസത്തിനിടെ പെട്രോളിന് കൂടിയത് നാല് രൂപയിലധികം

single-img
27 March 2022

രാജ്യത്ത് ഇന്നും ഇന്ധനവില വർദ്ധിപ്പിച്ചു. പെട്രോൾ ലിറ്ററിന് 55 പൈസയും ഡീസലിന് 58 പൈസയുമാണ് ഇന്ന് കൂടിയത്. അവസാന ആറ് ദിവസത്തിനിടെ ഇത് അഞ്ചാം തവണയാണ് ഇന്ധന വില കൂടുന്നത്. നിലവിൽ കേരളത്തിൽ കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് 108 രൂപ 21 പൈസയും, ഡീസലിന് 95 രൂപ 38 പൈസയുമാണ് വില.

അതേസമയം ആറ് ദിവസത്തിനിടെ പെട്രോൾ ലിറ്ററിന് നാല് രൂപയിലധികവും ഡീസലിന് മൂന്ന് രൂപ തൊണ്ണൂറ്റിയാറ് പൈസയുമാണ് വർദ്ധിപ്പിച്ചത്. കഴിഞ്ഞ ദിവസം ഡീസൽ ലിറ്ററിന് 81 പൈസയും പെട്രോളിന് 84 പൈസയും കൂട്ടിയിരുന്നു. തെരഞ്ഞെടുപ്പുകൾ തീർന്ന ശേഷം 137 ദിവസത്തെ ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ ചൊവ്വാഴ്ച മുതലാണ് ഇന്ധനവില വർദ്ധന പുനരാരംഭിച്ചത്.