മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ പ്രധാനമന്ത്രിയെ കാണുന്നു; കെ റെയിൽ അനുമതി ഉള്‍പ്പെടെ ചർച്ചാ വിഷയം

single-img
23 March 2022

സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. സന്ദർശനത്തിനായി മുഖ്യമന്ത്രി വ്യാഴാഴ്ച ഡല്‍ഹിക്ക് പോകും. സില്‍വര്‍ ലൈന്‍/ കെ റെയിൽ അനുമതി ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ചർച്ചയിൽ ഉൾപ്പെടും.

കേരളാ സർക്കാർ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന കെറെയില്‍ പദ്ധതിക്ക് കേന്ദ്രം അനുമതി നല്‍കാന്‍ ഇടപെടണമെന്ന് അഭ്യര്‍ഥിച്ച് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കഴിഞ്ഞ ഡിസംബറില്‍ കത്തയച്ചിരുന്നു.
എന്നാൽ എതിർപ്പുമായി കഴിഞ്ഞദിവസം കെ റെയില്‍ വിഷയം യുഡിഎഫ്. എംപിമാര്‍ ലോക്സഭയില്‍ ഉന്നയിച്ചിരുന്നു.

പ്രസ്തുത പദ്ധതി നടപ്പിലായാൽ ഉണ്ടാകുന്ന പാരിസ്ഥിതിക വിഷയങ്ങളില്‍ ആശങ്കയുണ്ടെന്ന് ഇതിനുള്ള മറുപടിയില്‍ കേന്ദ്ര റെയില്‍വേ മന്ത്രി വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നത്.