ഇമ്രാന്‍ ഖാനെതിരായ അവിശ്വാസ പ്രമേയം; പാസായാൽ പ്രധാനമന്ത്രിയായി ഷെഹ്ബാസ് ഷെരീഫിനെ നോമിനേറ്റ് ചെയ്യാന്‍ പ്രതിപക്ഷം

single-img
22 March 2022

പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരായ അവിശ്വാസ പ്രമേയം പാസാകുന്നതോടെ പാകിസ്ഥാനിൽ പുതിയ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ നോമിനേറ്റ് ചെയ്യാൻ പ്രതിപക്ഷ തീരുമാനം. മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ സഹോദരന്‍ ഷെഹ്ബാസ് ഷെരീഫിനെയാണ് ഇത്തവണ പ്രതിപക്ഷ പാര്‍ട്ടിയായ പാകിസ്ഥാന്‍ മുസ്‌ലിം ലീഗ്- നവാസ്പ്രധാനമന്ത്രി സ്ഥാനത്തേക്ക് നോമിനേറ്റ് ചെയ്തത്.

നിലവിൽ സംഘടനയുടെ പ്രസിഡന്റ് കൂടിയാണ് ഷെഹ്ബാസ് ഷെരീഫ്. അതേസമയം, ഭരണകക്ഷിയായ തെഹ്‌രീക് ഇ ഇന്‍സാഫ് ഔദ്യോഗികമായി നശിച്ചുവെന്ന് പിഎംഎല്‍-എന്‍ വൈസ് പ്രസിഡന്റും നവാസ് ഷെരീഫിന്റെ മകളുമായ മറിയം നവാസ് പ്രതികരിച്ചു.

മറിയം നവാസിന്റെ വാക്കുകൾ: ”ഇമ്രാന്‍ ഖാന്‍, നിങ്ങളുടെ ഗെയിം അവസാനിച്ചിരിക്കുന്നു, കളി നിങ്ങളുടെ കയ്യില്‍ നിന്നും നഷ്ടപ്പെട്ട സ്ഥിതിക്ക് ആരും തന്റെ രക്ഷക്ക് വരില്ല എന്ന് ഇമ്രാന്‍ ഖാന്‍ മനസിലാക്കിയിരിക്കുന്നു.”