എച്ച് എൽഎൽ ലൈഫ് കെയർ ലിമിറ്റഡ് കേരളാ സർക്കാരിന് കൈമാറില്ലെന്ന് കേന്ദ്രം

single-img
22 March 2022

പൊതുമേഖലാ സ്ഥാപനമായ എച്ച്എൽഎൽ ലേലത്തിൽ വെക്കുമ്പോൾ കേരളാ സർക്കാരിന് കൈമാറില്ലെന്ന് കേന്ദ്ര ധനമന്ത്രാലയം വ്യക്തമാക്കി.ഇന്ന് രാജ്യസഭയിൽ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമനാണ് നിലപാട് വ്യക്തമാക്കിയത്. ഇപ്പോൾ കെഎസ്ഐഡിസി ലേലത്തിൽ പങ്കെടുക്കാൻ താൽപര്യപത്രം നൽകിയിരിക്കുകയാണ്.

കേരളത്തിൽ ഉള്ള എച്എൽഎൽ ആസ്തികൾക്കായുള്ള ലേലത്തിലാണ് പങ്കെടുക്കുന്നത്. അതേസമയം , കേരളത്തിന് കമ്പനിക്ക് വേണ്ടിയുള്ള ലേലത്തൽ പങ്കെടുക്കാനാവില്ലെന്ന് കേന്ദ്ര സർക്കാർ അറിയിച്ചിരുന്നു. ഈ നിലപാട് തള്ളിയാണ് സംസ്ഥാനം ലേലത്തിൽ പങ്കെടുക്കുന്നത്.

രാജ്യത്തിന്റെ പൊതുമേഖലാ ആസ്തികൾ വിറ്റഴിച്ച് കേന്ദ്രസർക്കാർ ധനസമാഹരണം നടത്തുന്നതിന്റെ ഭാഗമായാണ് കേന്ദ്രസർക്കാർ എച്ച്എൽഎൽ വിൽക്കുന്നത്. ഇപ്പോഴും വൻ ലാഭത്തിൽ പ്രവർത്തിക്കുന്ന മിനി രത്ന പദവിയിലുള്ള ഈ പൊതുമേഖലാ കമ്പനി വിൽക്കാനുള്ള തീരുമാനത്തിനെതിരെ കേരളം ആദ്യം തന്നെ എതിർപ്പറിയിച്ചിരുന്നു.