ജെബി മേത്തറുടേത് പേമെൻ്റ് സീറ്റെന്ന് ആർ എസ് പി; ആരോപണം തള്ളിക്കളയുന്നതായി രാജ് മോഹൻ ഉണ്ണിത്താൻ

single-img
20 March 2022

കേരളത്തിൽ നിന്നും രാജ്യസഭയിലേക്കുള്ള കോൺഗ്രസ് സ്ഥാനാർത്ഥി ജെബി മേത്തറുടേത് പേമെൻ്റ് സീറ്റെന്ന ആരോപണവുമായി ആർ എസ് പി . ഇന്ന് തിരുവനന്തപുരത്ത് ആർവൈഎഫ് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസ്ഥാന സെക്രട്ടറി എ എ അസീസാണ് ഇത്തരത്തിൽ ഒരു ആരോപണം ഉന്നയിച്ചത്. ജെബി മേത്തർ പണം കൊടുത്താണ് സീറ്റ് വാങ്ങിയതെന്നും ന്യൂനപക്ഷ സമുദായ അംഗമായ എ എ റഹീമിന് ബദലായി മറ്റൊരു ന്യൂനപക്ഷ അംഗത്തെ കോൺഗ്രസ് കളത്തിൽ ഇറക്കുകയായിരുന്നെന്നും അദ്ദേഹം ആരോപിച്ചു

എന്നാൽ അസീസിൻ്റെ ആരോപണം അർഹിക്കുന്നെന്ന അവഗണനയോടെ തള്ളിക്കളയുന്നെന്നായിരുന്നു കോൺഗ്രസ് നേതാവ് രാജ് മോഹൻ ഉണ്ണിത്താൻ്റെ പ്രതികരണം വന്നത് . അസീസ് ഉയർത്തിയ ആരോപണം പക്ഷെ കോൺഗ്രസ് നേതൃത്വത്തെ അമ്പരപ്പിച്ചിട്ടുണ്ട്. വളരെ നിസാരമായി തള്ളിക്കളയാൻ കഴിയുന്ന ആരോപണമല്ല അസീസിൻ്റെതെന്നാണ് കോൺഗ്രസ് നേതൃത്വത്തിൻ്റെ വിലയിരുത്തൽ.

യുഡിഎഫിലെ ഒരു സഖ്യകക്ഷി നേതാവിൽ നിന്ന് ഇത്തരം പ്രതികരണം ഉണ്ടാകാൻ പാടില്ലായിരുന്നെന്നും കോൺഗ്രസ് നേതാക്കൾ പറയുന്നു.