സിപിഐ മാവോയിസ്റ്റ് നേതാവ് രൂപേഷിനെതിരായ യുഎപിഎ ഹൈക്കോടതി റദ്ദാക്കി

single-img
17 March 2022

സിപിഐ മാവോയിസ്റ്റ് നേതാവ് രൂപേഷിനെതിരായ യുഎപിഎ ചാർജ് ഹൈക്കോടതി റദ്ദാക്കി. പോലീസ് മൂന്ന് യുഎപിഎ കേസുകളാണ് ഇദ്ദേഹത്തിനെതിരെ ചുമത്തിയിരുന്നത്. കുറ്റ്യാടി, വളയം പൊലീസ് സ്റ്റേഷനുകളിലായിരുന്നു ഇത്. ഇന്ന് ഹൈക്കോടതി ഡിവിഷൻ ബഞ്ചാണ് രൂപേഷിന്റെ ഹരജി അനുവദിച്ച് ഉത്തരവ് നൽകിയത്.

നിരോധിക്കപ്പെട്ട സംഘടനയുടെ ലഘുലേഖകൾ വിതരണം ചെയ്തുവെന്നതാണ് കുറ്റ്യാടി പൊലീസ് സ്റ്റേഷനിലുള്ള കേസ്. ദീർഘകാലം ഒളിവിലായിരുന്ന രൂപേഷ് 2015ലാണ്‌ അറസ്‌റ്റിലാകുന്നത്‌. രാജ്യത്ത് നിരോധിക്കപ്പെട്ട കമ്മ്യൂണിസ്റ്റ്‌ പാർട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്)ന്റെ സംസ്ഥാന സെക്രട്ടറിയും പോളിറ്റ് ബ്യുറോ മെമ്പറുമാണ് രൂപേഷ്. കമ്മ്യൂണിസ്റ്റ്‌ പാർട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്)ന്റെ കേന്ദ്ര കമ്മിറ്റി അംഗവും മുൻ കേരള ഹൈക്കോടതി ക്ലാർക്കുമായ ഷൈനയാണ് ഭാര്യ.