മുഖ്യമന്ത്രിക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെ അസഭ്യവും വധഭീഷണിയും; പാലക്കാട് സ്വദേശി അറസ്റ്റില്‍

single-img
14 March 2022

സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനെതിരെ സോഷ്യല്‍ മീഡിയയിലൂടെ അസഭയ്‌ വർഷവും വധഭീഷണിയും മുഴക്കിയ ആള്‍ അറസ്റ്റില്‍. പാലക്കാട് ജില്ലയിലെ എലപ്പുള്ളി തേനാരി മണിയഞ്ചേരി സ്വദേശി ജയപ്രകാശ്(40) ആണ് അറസ്റ്റിലായത്.

കഴിഞ്ഞ വർഷം ഡിസംബര്‍ 21 നായിരുന്നു പ്രതി സോഷ്യല്‍ മീഡിയയിലൂടെ മുഖ്യമന്ത്രിക്കെതിരെ അസഭ്യം പറയുകയും വധഭീഷണി മുഴക്കുകയും ചെയ്തത്. സംഭവം കേസായതിനെ തുടർന്ന് കര്‍ണാടക, മഹാരാഷ്ട്ര ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ഇയാൾ ഒളിവില്‍ പോയിരുന്നു. ഇപ്പോൾ തിരികെ നാട്ടിലെത്തിയപ്പോഴാണ് കസബ പൊലീസ് വീട്ടില്‍ നിന്നും പ്രതിയെ കസ്റ്റഡിയിലെടുത്തത്.