ഒരു വര്‍ഷത്തിനുള്ളില്‍ ശിക്ഷ; പതിനഞ്ചുകാരിയെ തട്ടികൊണ്ടുപോയി ബലാത്സംഗം ചെയ്ത പ്രതിക്ക് ഇരുപത്തിയഞ്ച് വർഷം കഠിന തടവ്

single-img
14 March 2022

സോഷ്യൽ മീഡിയയായ ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട പതിനഞ്ചുകാരിയെ തട്ടികൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസില്‍ പ്രതിക്ക് ഇരുപത്തി അഞ്ച് കൊല്ലം കഠിന തടവ്. പെരുംപുറം സ്വദേശി നൗഫല്‍ (22) 60,000 രൂപ പിഴയും നല്‍കണം.

തിരുവനന്തപുരം അതിവേഗ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജി ആര്‍.ജയകൃഷ്ണനാണ് കേസില്‍ ഒരു വര്‍ഷത്തിനുള്ളില്‍ ശിക്ഷ വിധിച്ചത്. പ്രതിയുടെ പിഴ തുക കുട്ടിക്ക് നല്‍ക്കണമെന്നും സംസ്ഥാന സര്‍ക്കാര്‍ കുട്ടിക്ക് നഷ്ടപരിഹാരം നല്‍കണമെന്നും കോടതി വിധിയിൽ പറയുന്നു.

ഒരു ബുക്ക് നനൽകാൻ എന്ന ന്ന വ്യാജേനയാണ് ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട പത്താം ക്ലാസുകാരിയുടെ വീട്ടിലെത്തിയ പ്രതി വീട്ടുകാരെ പരിചയപ്പെട്ടത്. ഇതിനെ മുതലെടുത്തായിരുന്നു പീഢനം. 2020 നവംബര്‍ ഒന്നാം തിയതി പുലര്‍ച്ചെ ഒരു മണിക്ക് പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ പ്രതി വാതില്‍ തുറക്കാന്‍ ഫോണിലൂടെ ആവശ്യപ്പെട്ടു. എന്നാൽ കുട്ടി വിസമ്മതിച്ചപ്പോള്‍ നാട്ടുകാരെ വിളിച്ച് ഉണര്‍ത്തി നാണംകെടുത്തുമെന്ന് ഭീഷണിപ്പെടുത്തി.

ഈ വാക്കുകളിൽ ഭയന്ന കുട്ടി വാതില്‍ തുറന്ന് കൊടുത്തപ്പോള്‍ മുറിക്കുള്ളില്‍ കയറി പീഡിപ്പിക്കുകയായിരുന്നു. ഈ വിവരം പുറത്ത് പറഞ്ഞാല്‍ വീട്ടുകാരെയടക്കം കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ഈ സംഭവത്തിന് പിന്നാലെ പ്രതി പല തവണ കുട്ടിയെ ശാരീരിക ബന്ധത്തിനായി വിളിച്ചെങ്കിലും കുട്ടി വഴങ്ങിയില്ല.

പക്ഷെ നവംബര്‍ 30ന് പുലര്‍ച്ചെ കുട്ടിയുടെ വീടിന് മുമ്പിലെത്തിയ എത്തിയ പ്രതി വാതില്‍ തുറക്കണമെന്നാവശ്യപ്പെട്ട് ബഹളം വെക്കുകയായിരുന്നു. വാതില്‍ തുറന്നപ്പോള്‍ പ്രതി കുട്ടിയെ ഭീഷണിപ്പെടുത്തി തന്റെ ബൈക്കില്‍ ബലമായി കയറ്റി. പിന്നാലെ മണ്‍റോത്തുരുത്തിലുള്ള ഒരു റിസോര്‍ട്ടില്‍ കൊണ്ട് പോയി ഐസ്‌ക്രീമില്‍ മായം ചേര്‍ത്ത് കുട്ടിയെ ബലാല്‍സംഗം ചെയ്യുകയായിരുന്നു.

കുട്ടിയുടെ മാതാവ് നൽകിയ പരാതിയില്‍ കുട്ടിക്കൊപ്പം പ്രതിയെ പൊലീസ് പിടികൂടി. ശാസ്ത്രീയ പരിശോധനയില്‍ കുട്ടിയുടെ അടിവസ്ത്രത്തില്‍ നിന്ന് ബീജത്തിന്റെ അംശം കണ്ടെത്തുകയായിരുന്നു. ഡിഎന്‍എ പരിശോധനയില്‍ ഇത് പ്രതിയുടേതാണെന്ന് തെളിഞ്ഞു. തുടര്‍ന്നാണ് മെഡിക്കല്‍ കോളേജ് സി ഐ പി ഹരിലാല്‍ കുറ്റപത്രം സമര്‍പ്പിച്ചത്.