യുപിയിൽ പ്രധാനമന്ത്രിയും യോഗിയും വർഗീയ പ്രചാരണത്തിന് നേതൃത്വം നല്‍കി: സീതാറാം യെച്ചൂരി

single-img
13 March 2022

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഉത്തർ പ്രദേശിൽ വർഗീയ ധ്രുവീകരണം ഉണ്ടായെന്ന് സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും സംസ്ഥാന മുഖ്യമന്ത്രി യോഗിയുമാണ് വർഗീയ പ്രചാരണത്തിന് നേതൃത്വം നല്‍കിയത്.

ഉത്തർ പ്രദേശിൽ സർക്കാർ രൂപികരിക്കാനായത് ന്യൂനപക്ഷത്തെ ഒറ്റപ്പെടുത്തി നടത്തിയ പ്രചാരണം കൊണ്ടാണ്. എല്ലാ ജനാധിത്യപത്യ മതേതര പാർട്ടികളും ഒന്നിക്കേണ്ട സമയമാണ് ഇതെന്ന് സൂചനയാണ് ഈ തെരഞ്ഞെടുപ്പ് നല്‍കുന്നതെന്നും യെച്ചൂരി ഇന്ന് ഡൽഹിയിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

തെരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണം കോണ്‍ഗ്രസ് തന്നെ വിലയിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഹിന്ദുത്വ പാര്‍ട്ടികളെ നേരിടാനുള്ള ശേഷി കോണ്‍ഗ്രസിനില്ലെന്ന് ആണ് തെരഞ്ഞെടുപ്പ് ഫലത്തിലൂടെ വ്യക്തമാകുന്നത്. രാജ്യത്തെ എല്ലാ ജനാധിത്യപത്യ മതേതര പാർട്ടികളും ഒന്നിക്കേണ്ട സമയമാണ്. വർഗീയ ശക്തികളെ നേരിടാന്‍ ഇടതുപക്ഷം മുന്‍കൈ എടുക്കുമെന്നും യെച്ചൂരി വ്യക്തമാക്കി.