സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ്; സെമിനാറില്‍ ക്ഷണിതാക്കളായി ശശി തരൂരും എം കെ സ്റ്റാലിനും

single-img
13 March 2022

ഏപ്രില്‍ ആറു മുതല്‍ പത്തു വരെ അഞ്ചു ദിവസമായി നടക്കുന്ന സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി നടക്കുന്ന സെമിനാറില്‍ ക്ഷണിതാക്കളായി കോണ്‍ഗ്രസ് നേതാക്കളായ കെ വി തോമസും ശശി തരൂരും തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും പങ്കെടുക്കും.

രാജ്യത്തെ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുള്ള ബന്ധം എന്ന വിഷയം കൈകാര്യം ചെയ്യുന്ന സെമിനാറിലേക്കാണ് കെ വി തോമസിന് ക്ഷണം ലഭിച്ചത്. അടുത്ത മാസം ഒമ്പതിന് കണ്ണൂരില്‍ നടക്കുന്ന സെമിനാറില്‍ മുഖ്യമന്ത്രി പിണറായി വിജയനും എംകെ സ്റ്റാലിനും പങ്കെടുക്കും. ഏപ്രില്‍ ഏഴിന് മത നിരപേക്ഷത നേരിടുന്ന വെല്ലുവിളികള്‍ എന്ന വിഷയം കൈകാര്യം ചെയ്യുന്ന സെമിനാറിലാണ് തരൂര്‍ പങ്കെടുക്കുന്നത്.