യുപിയിലും ഗോവയിലും മുഖ്യമന്ത്രിമാർക്ക് മാറ്റമില്ല; ഇനിയും തീരുമാനമാകാതെ മണിപ്പൂരും ഉത്തരാഖണ്ഡും

single-img
12 March 2022

പഞ്ചാബില്‍ അധികാരത്തിൽ ആദ്യമായി വന്ന ആം ആദ്മി പാര്‍ട്ടിയുടെ ഭഗവന്ത് മാന്‍ പഞ്ചാബ് മുഖ്യമന്ത്രിയായി മാര്‍ച്ച് 16ന് സത്യപ്രതിജ്ഞ ചെയ്യും. സംസ്ഥാന ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതിനെ കണ്ട് അദ്ദേഹം സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ചു.

ഗോവയിൽ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ശനിയാഴ്ച പനാജിയിലെ രാജ്ഭവനില്‍ ഗവര്‍ണര്‍ പിഎസ് ശ്രീധരന്‍ പിള്ളയ്ക്ക് രാജിക്കത്ത് നല്‍കി. തങ്ങൾ പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചതായി സാവന്ത് പറഞ്ഞു. പുതിയ ഗോവൻ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന്റെ തീയതി തീരുമാനിക്കാന്‍ കേന്ദ്ര നിരീക്ഷകന്‍ തിങ്കളാഴ്ച ഗോവയിലെത്തുമെന്നും അദ്ദേഹം അറിയിച്ചു.

സംസ്ഥാനത്തിൽ ഇത്തവണ കേവല ഭൂരിപക്ഷത്തിന് ഒരു സീറ്റ് കുറഞ്ഞ ബിജെപി, മഹാരാഷ്ട്രവാദി ഗോമന്തകിന്റെയും (എംജിപി) സ്വതന്ത്ര സ്ഥാനാര്‍ത്ഥികളുടെയും സഹായത്തോടെയാണ് സംസ്ഥാനത്ത് ഭരണം നിലനിര്‍ത്താന്‍ ഒരുങ്ങുന്നത്. 40 അംഗ സംസ്ഥാന അസംബ്ലിയില്‍ 20 സീറ്റുകള്‍ നേടി ബിജെപി ഗോവയില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി.

അതേസമയം, മണിപ്പൂരില്‍ ബിജെപി സര്‍ക്കാരിന്റെ മുഖ്യമന്ത്രി ആരാവുമെന്നതില്‍ ഇതുവരെ തീരുമാനമായിട്ടില്ല. ഇപ്പോഴുള്ള മുഖ്യമന്ത്രി എന്‍. ബിരേന്‍ സിംഗ് ഗവര്‍ണര്‍ ഗണേശനെ രാജ്ഭവനില്‍ കണ്ട് രാജി സമര്‍പ്പിച്ചിരുന്നു. പുതിയ മുഖ്യമന്ത്രി തീരുമാനം ഉടന്‍ ഹൈക്കമാന്‍ഡ് കൈക്കൊള്ളും. ഒരു ദേശീയ പാര്‍ട്ടി എന്ന നിലയില്‍ അച്ചടക്കവും ഹൈക്കമാന്‍ഡിന്റെ തീരുമാനവും പാലിക്കും,’ ബിജെപി മണിപ്പൂര്‍ അദ്ധ്യക്ഷ എ ശാരദാ ദേവി ഇംഫാലില്‍ പറഞ്ഞു.

ഉത്തരാഖണ്ഡ് ആകട്ടെ ബിജെപിയുടെ മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി സ്വന്തം മണ്ഡലമായ ഖാത്തിമയില്‍ പരാജയപ്പെട്ടു. ഇതേത്തുടര്‍ന്ന് അടുത്ത മുഖ്യമന്ത്രിയാര് എന്ന ചോദ്യവും ഉയര്‍ന്നു. സംസ്ഥാന നിയമസഭയിലെ 70ല്‍ 47 സീറ്റും നേടിയാണ് പാര്‍ട്ടി ഇത്തവണ അധികാരത്തില്‍ തിരിച്ചെത്തിയത്. അവസാന 12 മാസത്തിനിടെ രണ്ട് മുഖ്യമന്ത്രിമാരെ പുറത്താക്കിയാണ് ഭരണപക്ഷവിരുദ്ധ വികാരം ബിജെപി മറികടന്നത്. 2017ല്‍