ബിജെപി നടത്തിയ ഗംഭീര പ്രകടനത്തിന് അഭിനന്ദനങ്ങള്‍; കോണ്‍ഗ്രസ് യോഗ്യനായ എതിരാളിയാണെന്ന് തെളിയിക്കുക തന്നെ ചെയ്യും: ശശി തരൂർ

single-img
11 March 2022

രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്ത് വന്നതിന് പിന്നാലെ ബിജെപിയെ അഭിനന്ദിച്ച് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. സോഷ്യൽ മീഡിയയായ ട്വിറ്ററിലൂടെയായിരുന്നു തരൂരിന്റെ പ്രതികരണം.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങിനെ: ‘കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പുകളിൽ ബിജെപി നടത്തിയ ഗംഭീര പ്രകടനത്തിന് അഭിനന്ദനങ്ങള്‍. കോണ്‍ഗ്രസ് യോഗ്യനായ എതിരാളിയാണെന്ന് തെളിയിക്കുക തന്നെ ചെയ്യും. ‘ഞങ്ങള്‍ തോറ്റു എന്നാൽപരാജയപ്പെട്ടിട്ടില്ല എന്നാണ് സഹപ്രവര്‍ത്തകന്‍ ആലിം ജാവേരി പറഞ്ഞത്. നമ്മുടെ ബോധ്യങ്ങള്‍, മൂല്യങ്ങള്‍, പൈതൃകം എന്നവയെല്ലാം ആഴത്തില്‍ വേരൂന്നിയതാണ്. അത് നിലനില്‍ക്കും,’
ഇതോടൊപ്പം തന്നെ പഞ്ചാബില്‍ നേട്ടമുണ്ടാക്കിയ ആം ആദ്മി പാര്‍ട്ടിയെയും തരൂര്‍ അഭിനന്ദിച്ച് രംഗത്തെത്തി.