സമൂഹത്തെയാകെ നശിപ്പിക്കുന്നു; പുടിന്‍ ജനാധിപത്യത്തിനുതന്നെ ഭീഷണിയെന്ന് അമേരിക്ക

single-img
6 March 2022

റഷ്യൻ ഭരണാധികാരി വ്‌ളാദിമിര്‍ പുടിന്‍ ജനാധിപത്യത്തിനുതന്നെ ഭീഷണിയാണെന്ന് അമേരിക്ക. റഷ്യന്‍ പ്രസിഡന്റ് സമൂഹത്തെയാകെ നശിപ്പിക്കുകയാണെന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ആരോപിച്ചു. അതേസമയം, റഷ്യയുടെ ആവശ്യങ്ങള്‍ നേടുംവരെ യുക്രൈനെതിരായ പോരാട്ടം തുടരുമെന്ന നിലപാടിലാണ് പുടിന്‍.

ഉക്രൈന്‍ പോരാട്ടം അവസാനിപ്പിക്കണമെന്ന് പ്രസിഡന്റ് വ്‌ലാദിമിര്‍ സെലന്‍സ്‌കിയോട് പുടിന്‍ ആവശ്യപ്പെട്ടു. നിലവിൽ ഒഡെസ നഗരത്തിന് നേരെ ബോംബാക്രമണം നടത്താന്‍ റഷ്യ തയാറെടുക്കുന്നെന്ന് ഉക്രൈന്‍ ആരോപിച്ചു. വ്യോമപാതാ നിരോധനം ഏര്‍പ്പെടുത്തണമെന്നും ലോകരാജ്യങ്ങളോട് സെലന്‍സ്‌കി ഇന്നും ആവര്‍ത്തിച്ചു.