യുപിയിൽ ബിജെപി എംപിയുടെ മകൻ സമാജ്‌വാദി പാർട്ടിയിൽ ചേർന്നു

single-img
5 March 2022

യുപിയിൽ നിയമസഭാ തെരഞ്ഞെടുപ്പിനിടെ ബിജെപി എംപിയുടെ മകൻ പ്രതിപക്ഷമായ സമാജ്‌വാദി പാർട്ടിയിൽ ചേർന്നു. ബിജെപി എംപി റീത്ത ബഹു​ഗുണയുടെ മകൻ മായങ്ക് ജോഷിയാണ് ഇന്ന് സമാജ് വാദി പാർട്ടിയിൽ ചേർന്നത്. കഴിഞ്ഞ ജനുവരിയിൽ റീത മകന് സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റ് ചോദിച്ചിരുന്നു.

ബിജെപി മത്സരിക്കാൻ സീറ്റ് അനുവദിക്കാത്ത പക്ഷം പാർട്ടിയിൽ നിന്ന് രാജിവെക്കുമെന്നും അവർ വ്യക്തമാക്കിയിരുന്നു. പക്ഷെ മകന് സീറ്റ് നിഷേധിച്ചതിന് പിന്നാലെ പാർട്ടി എടുത്ത തീരുമാനം അം​ഗീകരിക്കുന്നു എന്നായിരുന്നു റീതയുടെ പ്രതികരണം. അതിനു ശേഷമാണ് മകൻ ഇപ്പോൾ സമാജ്‌വാദി പാർട്ടിയിൽ ചേർന്നത്. മാർച്ച് ഏഴിനാണ് സംസ്ഥാനത്തെ അവസാനഘട്ട പോളിങ്ങ്.