കോംബാറ്റ് ട്രെയ്‌നിംഗ് പൂർത്തിയാക്കി; തമിഴ് നടി അഖില നാരായണൻ അമേരിക്കൻ സേനയിൽ ചേർന്നു

single-img
2 March 2022

പ്രശസ്ത തമിഴ് നടി അഖില നാരായണൻ അമേരിക്കൻ സൈന്യത്തിൽ അംഗമായി. അമേരിക്കൻ ആർമിയിലെ കോംബാറ്റ് ട്രെയ്‌നിംഗ് പൂർത്തിയാക്കിയതിനു പിന്നാലെ സൈന്യത്തിൽ അഭിഭാഷകയായാണ് അഖില നിയമനം നേടിയത്.

രാജ്യത്തെ സേവിക്കുക എന്നത് തന്‍റെ കര്‍ത്തവ്യമാണെന്നാണ് നിലവിൽ അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ നടിയുടെ പ്രതികരണം. അധ്യാപികയുംകൂടിയായ അഖില അമേരിക്കയിൽ ‘നൈറ്റിംഗേൽ സ്‌കൂൾ ഓഫ് മ്യൂസിക്ക്’ എന്ന ഓൺലൈൻ സംഗീത ക്ലാസും നടത്തുന്നുണ്ട്. അരുളിന്റെ സംവിധാനത്തിൽ കഴിഞ്ഞ വർഷം പ്രദർശനത്തിനെത്തിയ കാദംബരി എന്ന ചിത്രത്തിലൂടെയാണ് അഖില സിനിമയിൽ അരങ്ങേറിയത്.