സംസ്ഥാനത്തെ തിയേറ്ററുകളില്‍ ഇനി 100 ശതമാനം പ്രവേശനം; ബാറുകള്‍, ക്ലബുകള്‍, റസ്റ്റോറന്റുകള്‍ എന്നിവിടങ്ങളിലെ നിയന്ത്രണങ്ങള്‍ പൂർണ്ണമായും പിന്‍വലിച്ചു

single-img
27 February 2022

കേരളത്തിൽ കൊവിഡ് വ്യാപനത്തിന്റെ തോത് ദിനംപ്രതി കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ കൂടുതല്‍ ഇളവുകള്‍ ഏര്‍പ്പെടുത്തി സര്‍ക്കാര്‍. നിലവിൽ തിയേറ്ററുകള്‍, ബാറുകള്‍, പൊതു-സ്വാകര്യ സ്ഥാപനങ്ങള്‍, ഹോട്ടലുകള്‍ തുടങ്ങിയവയ്ക്കാണ് പൂർണ്ണമായും ഇളവുകള്‍ നല്‍കിയിരിക്കുന്നത്.

പുതിയ തീരുമാന പ്രകാരം ഇനിമുതൽ തീയറ്ററുകളില്‍ 100 ശതമാനം സീറ്റുകളിലും പ്രവേശനം അനുവദിക്കും. ഇതോടൊപ്പം ജില്ലകളെ കാറ്റഗറി തിരിക്കുന്നത് അവസാനിപ്പിച്ചു. ബാറുകള്‍, ക്ലബുകള്‍, റസ്റ്റോറന്റുകള്‍ എന്നിവിടങ്ങളിലെ നിയന്ത്രണങ്ങള്‍ പൂർണ്ണമായും തന്നെ പിന്‍വലിച്ചു. പൊതു പരിപാടികളില്‍ 1500 പേര്‍ക്ക് പങ്കെടുക്കാൻ അനുമതിയുണ്ടായിരിക്കും. സര്‍ക്കാര്‍ നടത്തുന്ന പരിപാടികള്‍ ഓണ്‍ലൈനായി നടത്തണമെന്ന വ്യവസ്ഥയും ഒഴിവാക്കിയിട്ടുണ്ട്.