ഞാൻ മരിക്കാന്‍ വേണ്ടി എതിരാളികൾ കാശിയില്‍ പ്രാര്‍ത്ഥന നടത്തിയതില്‍ സന്തോഷമുണ്ട്: പ്രധാനമന്ത്രി

single-img
27 February 2022

പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടുന്ന സംഘം ഒരു മാസം ബാനാറസില്‍ തങ്ങിയ വിഷയത്തില്‍ സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് പ്രതികരിച്ചതിനു മറുപടിയായി താന്‍ മരിക്കാന്‍ വേണ്ടി എതിരാളികൾ കാശിയില്‍ പ്രാര്‍ത്ഥന നടത്തിയതില്‍ സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി.

അവർ കാശിയില്‍ പ്രാര്‍ത്ഥന നടത്തിയതില്‍ സന്തോഷമുണ്ട്. അതിന്റെ അര്‍ത്ഥം എന്റെ മരണം വരെ ഞാന്‍ കാശി വിടുകയോ അവിടുത്തെ ആളുകള്‍ എന്നെ ഉപേക്ഷിക്കുകയോ ചെയ്യില്ല എന്നാണ് എന്ന് പ്രധാനമന്ത്രി പ്രതികരിച്ചു.

”ഇത് വളരെ നല്ലതാണ്, അവര്‍ക്ക് ഒരു മാസമല്ല, രണ്ടോ മൂന്നോ മാസം അവിടെ താമസിക്കാം. അതാണ് താമസിക്കാന്‍ പറ്റിയ സ്ഥലം. ആളുകള്‍ അവരുടെ അവസാന നാളുകള്‍ ബനാറസില്‍ ചിലവഴിക്കണം,’ എന്നായിരുന്നു അഖിലേഷ് പറഞ്ഞത്. അതേസമയം, ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ആളുകള്‍ എത്രത്തോളം താരംതാഴ്ന്നുവെന്ന് താന്‍ കണ്ടെന്ന് വാരണാസിയിൽ ഒരു റാലിയിൽ പ്രധാനമന്ത്രി പറഞ്ഞു.