ഉക്രൈനില്‍ 30 ദിവസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു; അടിയന്തര യോഗം വിളിച്ച് യൂറോപ്യന്‍ യൂണിയന്‍

single-img
24 February 2022

റഷ്യ യുദ്ധം പ്രഖ്യാപിച്ച സാഹചര്യത്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഉക്രൈന്‍ . അടുത്ത 30 ദിവസത്തേയ്ക്കാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഇതോടൊപ്പം റഷ്യയിലുള്ള പൗരന്‍മാരോട് എത്രയും വേഗം മടങ്ങി വരാന്‍ ഉക്രൈന്‍ ആവശ്യപ്പെട്ടു. നിലവിൽ രണ്ടു രാജ്യങ്ങളും വടക്കന്‍ ഉക്രൈനില്‍ സൈനിക വിന്യാസം ശക്തമാക്കിയിരിക്കുകയാണ്.

യുദ്ധം അടുത്തെത്തി നിൽക്കുന്ന നിലനില്‍ക്കുന്ന സാഹചര്യത്തില്‍ യൂറോപ്യന്‍ യൂണിയന്‍ അടിയന്തര യോഗം വിളിച്ചു. റഷ്യയ്‌ക്കെതിരെ സ്വീകരിക്കേണ്ട കൂടുതല്‍ ഉപരോധ നടപടികള്‍ ചര്‍ച്ച ചെയ്യാനും ഉക്രൈന് ഏതെല്ലാം തരത്തിലുള്ള പിന്തുണ നല്‍കണമെന്ന കാര്യങ്ങള്‍ തീരുമാനിക്കാനുമായാണ് യോഗം ചേരുന്നത്.

അതേസമയം, ഉക്രൈനില്‍ നിന്നും നയതന്ത്ര ഉദ്യോഗസ്ഥരെ ഒഴിപ്പിക്കുന്ന നടപടികളുമായി റഷ്യ മുന്നോട്ട് പോകുകയാണ്.