പതിമൂന്നു വയസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; കൊച്ചിയിൽ മദ്രസാ അധ്യാപകൻ അറസ്റ്റിൽ

single-img
24 February 2022

പതിമൂന്നു വയസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ മദ്രസാ അധ്യാപകൻ അറസ്റ്റിൽ. കൊച്ചിയിലെ തടിയിട്ടപറമ്പിൽ പതിമൂന്നു കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ മദ്രസാ അധ്യാപകനായ പെരുമ്പാവൂർ കയ്പ്പൂരിക്കര സ്വദേശി ഷറഫുദ്ദീൻ ആണ് അറസ്റ്റിലായത്.

ഇരയായ കുട്ടിയെ കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസ് പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പോക്സോ വകുപ്പുകൾ പ്രകാരമാണ് പോലീസ് മദ്രസാ അധ്യാപകനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.