ഉക്രൈനിലെ മലയാളികളെ തിരികെ എത്തിക്കാനുള്ള ശ്രമങ്ങൾ കെപിസിസി നടത്തുന്നു: കെ സുധാകരൻ

single-img
24 February 2022

ഉക്രെയ്ൻ – റഷ്യ തർക്കം യുദ്ധത്തിലേയ്ക്ക് നീങ്ങുന്നത് ലോകത്തെ ഒന്നടങ്കം ആശങ്കപ്പെടുത്തുന്നുണ്ടെന്നും ഉക്രെയ്നിൽ കഴിയുന്ന വിദ്യാർത്ഥികളടക്കമുള്ള മലയാളികളെ തിരികെ എത്തിക്കാനുള്ള ശ്രമങ്ങൾ കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി നടത്തുകയാണെന്നും കെപിസിസി അധ്യക്ഷൻ കെ സുധാകരൻ എംപി.

സ്വകാര്യ വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് ചാർട്ടേഡ് വിമാനത്തിന് മാർച്ച് ആദ്യ വാരത്തേയ്ക്ക് ധാരണയായതായിരുന്നു. പക്ഷേ റഷ്യ വ്യോമാക്രമണം ആരംഭിച്ച സാഹചര്യത്തിൽ രക്ഷാപ്രവർത്തനം അത്ര നീട്ടിക്കൊണ്ടുപോകുന്നത് അപകടകരമാണ് എന്ന് അദ്ദേഹം ഫേസ്ബുക്കിലെ കുറിപ്പിൽ വ്യക്തമാക്കി.

കീവിലെ ഇന്ത്യൻ മിഷനുമായും ന്യൂഡൽഹിയിലെ വിദേശ കാര്യ മന്ത്രാലയവുമായും നിരന്തര സമ്പർക്കം പുലർത്തുകയാണ്. അനുകൂല സാഹചര്യം ഉണ്ടായാൽ ഉടൻ തന്നെ മലയാളികളെ നാട്ടിലെത്തിക്കും. ഉക്രയ്നിൽ കുടുങ്ങിക്കിടക്കുന്നവരോ അവരുടെ ബന്ധുമിത്രാദികളോ ഇതോടൊപ്പം ചേർത്തിരിക്കുന്ന ഫോം പൂരിപ്പിച്ച് വിവരങ്ങൾ നൽകണമെന്ന് അഭ്യർത്ഥിക്കുന്നതായും കെ സുധാകരൻ പറഞ്ഞു.

https://www.facebook.com/ksudhakaraninc/posts/492538382219030