ജനിക്കാനിരിക്കുന്ന കുട്ടിക്ക് ജാതകമെഴുതി പദ്ധതി ഇല്ലാതാക്കരുത്; സിൽവർ ലൈനിൽ ധനമന്ത്രി

single-img
23 February 2022

സംസ്ഥാന സർക്കാർ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന സിൽവർ ലൈൻ പദ്ധതി ഒരിക്കലും സർക്കാരിന് നേരിട്ട് ബാധ്യതയാകില്ലെന് ധനമന്ത്രി കെ എൻ ബാല​ഗോപാൽ . പദ്ധതി സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചക്ക് വഴി വയ്ക്കുമെന്നും വാർത്തകളും ഗോസിപ്പുകളും ആധികാരികമായി എടുക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

പദ്ധതി നടപ്പാക്കാൻ ആവശ്യമായ വിദേശ വായ്പയുടെ വിശദാംശങ്ങൾ ചർച്ച ചെയ്യേണ്ട ഘട്ടമായിട്ടില്ല. ഡി പി ആർ കേന്ദ്രം അംഗീകരിച്ച് വിദേശ വായ്പക്ക് ശുപാർശ ചെയ്തതിന് ശേഷം മാത്രം അക്കാര്യങ്ങൾ പരിഗണിക്കാം. വേഗതയേറിയ ട്രെയിനുകൾക്ക് സ്റ്റാൻഡേർഡ് ഗേജ് ആണ് അഭികാമ്യമെന്നും സംസ്ഥാന ധനമന്ത്രി നിയമസഭയിൽ
പറഞ്ഞു.

ജനിക്കാനിരിക്കുന്ന കുട്ടിക്ക് ജാതകമെഴുതി പദ്ധതി ഇല്ലാതാക്കരുത്. സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ ഒരു പദ്ധതിയും മുടങ്ങുന്നില്ലന്നും മന്ത്രികൂട്ടിച്ചേർത്തു.