യുപിയിൽ പ്രിയങ്ക തരംഗം; കൈകൊടുക്കാനും സെൽഫിയെടുക്കാനും മത്സരിച്ച് ബിജെപി പ്രവർത്തകർ

single-img
22 February 2022

യുപി നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാകവേ വോട്ടെടുപ്പിന്റെ അവശേഷിക്കുന്ന മൂന്ന് ഘട്ടങ്ങളിൽ സ്ഥാനാർത്ഥികൾക്കു വേണ്ടിയുള്ള പ്രചാരണത്തിലാണ് പ്രധാന രാഷ്ട്രീയ പാർട്ടി നേതാക്കളെല്ലാം. ഇപ്പോൾ സംസ്ഥാനത്തെ കൗതുകകരമായൊരു വിഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

തെരഞ്ഞെടുപ്പിൽ യുപിയുടെ ചുമതലയുള്ള കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിക്ക് കൈകൊടുക്കാനും സെൽഫിയെടുക്കാനും ബിജെപി പ്രവർത്തകർ മത്സരിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇതിലുള്ളത് . സംസ്ഥാനത്തെ ഹർദോയിയിലുള്ള മദോഗഞ്ചിൽ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ പങ്കെടുത്തു മടങ്ങുന്നതിനിടെയായിരുന്നു പ്രിയങ്കയ്ക്ക് അപ്രതീക്ഷിത വരവേൽപ്പ് ലഭിച്ചത്.

ജില്ലയിലെ മല്ലാവൻ ചൗക്കിൽ പ്രിയങ്കയുടെ വാഹനമെത്തിയപ്പോൾ അവിടെ നിറയെ ബിജെപി പ്രവർത്തകർ പതാക പിടിച്ചും റിബ്ബണണിഞ്ഞും നിൽക്കുകയായിരുന്നു. ഇവിടെ സംസ്ഥാന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ തെരഞ്ഞെടുപ്പ് പ്രചാരണയോഗം സമാപിച്ച ശേഷം പ്രവർത്തകർ പിരിഞ്ഞുപോകുന്നതിനിടെയായിരുന്നു അപ്രതീക്ഷിതമായി പ്രിയങ്കയുടെ വരവ്.