ദീപുവിന്റെ മരണകാരണം തലക്കേറ്റ ക്ഷതം; പ്രാഥമിക പോസ്റ്റ് മോർട്ടം റിപ്പോർട്ട്
19 February 2022
കഴിക്കമ്പലത്തെ ട്വന്റി-20 പ്രവർത്തകൻ ദീപുവിന്റെ മരണകാരണം തലക്കേറ്റ ക്ഷതമെന്ന് പ്രാഥമിക പോസ്റ്റ്മാർട്ടം റിപ്പോർട്ട്. തലയോട്ടിയിൽ രണ്ടിടത്ത് ക്ഷതമേൽക്കുകയും മർദ്ദനമേറ്റ ദീപുവിന്റെ തലയിൽ രക്തം കട്ടപിടിച്ചിരുന്നു.
ദീപുവിന്റെ ബ്രെയിൻ ഡെത്ത് നേരത്തെ തന്നെ സംഭവിച്ചിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. ചികിത്സയിലിരിക്കെ കരൾ രോഗം മൂർഛിച്ചതും ദീപുവിന്റെ ആരോഗ്യനില തീർത്തും വഷളാക്കി. മാത്രമല്ല, ആന്തരികാവയവങ്ങളുടെ പ്രവർത്തനവും നിലച്ചതോടെ മരണം സംഭവിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു.
കാക്കനാട് അത്താണിയിലെ പൊതുശ്മശാനത്തിൽ ദീപുവിന്റെ മൃതദേഹം സംസ്കരിച്ചു.അതേസമയം, ദീപുവിന്റെ കൊലപാതകം രാഷ്ട്രീയപ്രേരിതമെന്നാണ് പോലീസ് എഫ് ഐ ആർ. പ്രതികൾ സി പി എം പ്രവർത്തകരാണെന്നും എഫ് ഐ ആർ വ്യക്തമാക്കുന്നു.