ഉക്രൈൻ അതിർത്തിയിലെ സംഘർഷത്തിന് അയവ്; സൈന്യത്തെ പിൻവലിക്കുമെന്ന് റഷ്യ

single-img
15 February 2022

കഴിഞ്ഞ ഒരു മാസത്തിലേറെയായി ലോകത്തെ ഭീതിയിലാക്കുന്ന ഉക്രൈൻ അതിർത്തിയിലെ സംഘർഷത്തിന് അയവ്. തങ്ങൾ എത്രയും വേഗം അതിർത്തിയിൽ നിന്ന് സൈന്യത്തെ പിൻവലിക്കുമെന്ന് റഷ്യ സൂചിപ്പിച്ചു. അതിർത്തിയിൽ സൈനികാഭ്യാസം അവസാനിച്ചതായി മോസ്കോ വിദേശകാര്യ മന്ത്രാലയം വിശദീകരിച്ചു.

നിലവിൽ അതിർത്തിക്ക് സമീപം മോസ്കോ 1,30,000 സൈനികരെ വിന്യസിച്ചിരുന്നു. ” മിഡിൽ ഈസ്റ്റിൽ യുദ്ധസമാനമായ അന്തരീക്ഷം സൃഷ്ടിച്ച റഷ്യ ഒരു വെടിയുതിർക്കാതെയാണ് സൈന്യത്തെ പിൻവലിക്കുന്നത്. അവർ തോൽവി സമ്മതിച്ചു,” ഉക്രൈൻ വിദേശകാര്യ വക്താവ് മരിയ സഖരോവ പറഞ്ഞു.

അതേസമയം, അതിർത്തി കടന്ന് റഷ്യ ഉക്രൈനെ ആക്രമിക്കുമെന്ന മുന്നറിയിപ്പാണ് അമേരിക്കയും ബ്രിട്ടനും ലോകരാജ്യങ്ങൾക്ക് നൽകിയത്. ഒരു പക്ഷെ ഇത്തരത്തിൽ ആക്രമണം ഉണ്ടാവുന്ന സാഹചര്യത്തിൽ നാറ്റോ സഖ്യവും ഉക്രൈന് സഹായം നൽകാനായി സജ്ജമായിരുന്നു.

വലിയതോതിൽ ആയുധ ശേഖരമാണ് ഫ്രാൻസും ഉക്രൈന് കൈമാറിയത്. ഇന്ന് ഇരു രാജ്യങ്ങളുമായി മധ്യസ്ഥ ചർച്ചകൾക്കായി ജർമ്മൻ ചാൻസലർ ഏയ്ഞ്ചലാ മെർക്കൽ മോസ്‌കോവിലേക്ക് യാത്രതിരിച്ചു .