ഇന്തോ-ചൈന സംഘര്‍ഷം സിനിമയാക്കാൻ മേജര്‍ രവി; നായകൻ ഉണ്ണി മുകുന്ദൻ

single-img
15 February 2022

ഉണ്ണി മകുന്ദനെ നായകനാക്കി ഒരു സൈനിക ചിത്രവുമായി മേജര്‍ രവി എത്തുന്നു. 2020 ജൂണിൽ ഇരു രാജ്യങ്ങളുടെയും അതിർത്തിയായ ഗാല്‍വന്‍ താഴ്‌വരയിലുണ്ടായ ഇന്തോ-ചൈന പട്ടാളക്കാരുടെ സംഘര്‍ഷമാണ് ഇക്കുറി മേജർ രവി സിനിമയാക്കുന്നത്.

ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഇപ്പോൾ പുരോഗമിക്കുകയാണ്. ഒരു പാന്‍ ഇന്ത്യന്‍ ലെവൽ ചലച്ചിത്രമായിരിക്കും ഇത്. സ്വന്തം നിർമ്മാണത്തിലെത്തിയ മേപ്പടിയാനാണ് ഉണ്ണി മുകുന്ദന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. ഈ സിനിമയിൽ മേജര്‍ രവി അഭിഭാഷകന്റെ വേഷത്തിലെത്തിയിരുന്നു.