ചെറിയാന് ഫിലിപ്പിന് കെപിസിസി രാഷ്ട്രീയ പഠന കേന്ദ്രത്തിന്റെ ഡയറക്ടറായി നിയമനം
15 February 2022
സംസ്ഥാനത്തെ കോൺഗ്രസ് പുതുതായി ആരംഭിക്കുന്ന കെപിസിസി രാഷ്ട്രീയ പഠന കേന്ദ്രത്തിന്റെ ഡയറക്ടറായി ചെറിയാന് ഫിലിപ്പിനെ സംസ്ഥാന അധ്യക്ഷൻ കെസുധാകരന് എം പി നിയമിച്ചതായി ജനറല്‍ സെക്രട്ടറി ടി യു. രാധാകൃഷ്ണന് അറിയിച്ചു.
രാജ്യത്തെയും സംസ്ഥാനത്തെയും സമകാലിക രാഷ്ട്രീയ നിലപാടുകളിലും സാമൂഹ്യ-സാംസ്കാരിക വിഷയങ്ങളിലും വികസന കാഴ്ചപ്പാടുകളിലും നയരൂപീകരണത്തിന് ഉതകുന്ന പക്വമായ ചിന്തയും തുറന്ന ചര്‍ച്ചയും രാഷ്ട്രീയ പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുമെന്ന് സുധാകരന് പറഞ്ഞു.
ഇതോടൊപ്പം തന്നെ കോണ്‍ഗ്രസ്സിന്റെ ആശയപരമായ അടിത്തറയും ചരിത്രപാരമ്പര്യവും ശക്തിപ്പെടുത്തുന്നതിന് പഠനകേന്ദ്രം വിപുലമായി പ്രചരണ പരിപാടികള്‍ ആവിഷ്ക്കരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.