മല കയറാൻ കൂടുതൽ ആളുകൾ എത്തുന്നു; വനത്തില്‍ അതിക്രമിച്ചു കയറിയതിന് ബാബുവിനെതിരെ വനംവകുപ്പ് കേസെടുത്തു

single-img
14 February 2022

മലമ്പുഴയ്ക്ക് സമീപം ചെറാട് മലയിൽ കുടുങ്ങിയ ബാബുവിനെതിരെ സംസ്ഥാന വനം വകുപ്പ് കേസെടുത്തു. വനത്തിൽ അതിക്രമിച്ചു കടന്നതിനാണ് കേസെടുത്തത്. കേരള ഫോറസ്റ്റ് ആക്ട് 27 പ്രകാരം വാളയാർ റേഞ്ച് ഓഫീസറാണ് നടപടി സ്വീകരിച്ചത്.

ബാബുവിന്റെ കൂടെ മല കയറിയ രണ്ടു വിദ്യാർഥികൾക്കെതിരെയും കേസെടുത്തു. കഴിഞ്ഞ ദിവസം വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ ഇടപെട്ടാണ് ബാബുവിനെതിരായ കേസ് ഒഴിവാക്കിയത്. പക്ഷെ ഇപ്പോൾ മല കയറാൻ കൂടുതൽ ആളുകൾ എത്തുന്നതോടെയാണ് വനം വകുപ്പ് കർശന നടപടി സ്വീകരിച്ചത്.

കഴിഞ്ഞ ഏഴിന് രാവിലെയാണ് ചെറാട് മലയുടെ മുകളിൽ കയറിയ ബാബു കാൽവഴുതി മലയിടുക്കിലേക്ക് വീണത്. ആദ്യം എൻഡിആർഎഫിന്‍റെ നേതൃത്വത്തിൽ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. പിന്നീട് കൂനൂർ വെല്ലിംങ്ടണിൽ നിന്നും കരസേനാ വിഭാഗം എത്തിയാണ് അതിസാഹസികമായി ബാബുവിനെ രക്ഷപ്പെടുത്തിയത്.