ജീവനക്കാർക്കെതിരെ വ്യക്തിഹത്യ; വനിതാ ആങ്കർമാർക്കെതിരെ സ്ത്രീവിരുദ്ധ അധിക്ഷേപം; നിയമനടപടി സ്വീകരിക്കാൻ മീഡിയ വൺ

single-img
12 February 2022

ചാനലിന്റെ സംപ്രേഷണ ലൈസൻസ് പുതുക്കി നൽകാതിരുന്ന കേന്ദ്ര സർക്കാർ നടപടിയുടെ പേരിൽ മീഡിയ വണിനെതിരെ വ്യാജ പ്രചാരണങ്ങൾ നടക്കുന്നുവെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കാൻ തീരുമാനിച്ചതായും ചാനലിന്റെ മാനേജ്‌മെന്റ് അറിയിച്ചു.

കൃത്യമായ ഒരു കാരണം പറയാതെയാണ് കേന്ദ്ര സർക്കാർ ചാനൽ സംപ്രേഷണം തടഞ്ഞതെന്നും ഈ പഴുതുപയോഗിച്ചാണ് ചാനലിനെതിരെ സോഷ്യൽ മീഡിയ വഴിയും ഓൺലൈൻ മാധ്യമങ്ങൾ വഴിയും ചിലർ സംഘടിത പ്രചാരണം നടത്തുന്നതെന്നും മാനേജ്‌മെന്റ് പറയുന്നു.

ഇതോടൊപ്പം ചാനലിലെ ചില ജീവനക്കാർക്കെതിരെ വ്യക്തിഹത്യയും വനിതാ ആങ്കർമാർക്കെതിരെ സ്ത്രീ അധിക്ഷേപവും നടക്കുന്നുണ്ട്. ഇതിനെല്ലാമെതിരെ ക്രിമിനൽ നിയമനടപടികൾ സ്വീകരിക്കുമെന്നും ചാനൽ മാനേജ്‌മെന്റ് ഇന്ന് വ്യക്തമാക്കി.