ഹിജാബ് വിവാദം; സംസ്ഥാനത്തെ കോളജുകള്‍ ഫെബ്രുവരി 16 വരെ അടച്ചിടുമെന്ന് കര്‍ണാടക സര്‍ക്കാര്‍

single-img
12 February 2022

കർണാടകയിലെ കോളേജുകളിൽ ഹിജാബ് നിരോധനത്തെ ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ ഹൈക്കോടതി പരിഗണിക്കുന്നത് തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കോളജുകള്‍ ഫെബ്രുവരി 16 വരെ അടച്ചിടുമെന്ന് കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചു.

പുതിയ തീരുമാന ഭാഗമായി സര്‍വകലാശാലകളും ഡിപ്പാര്‍ട്ട്മെന്റ് ഓഫ് കൊളീജിയറ്റ് ആന്‍ഡ് ടെക്നിക്കല്‍ എജ്യുക്കേഷന് (ഡി.സി.ടി.ഇ) കീഴിലുള്ള കോളജുകളും അടച്ചിടും. അതേസമയം, ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്താന്‍ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എന്നാൽ 11, 12 ക്ലാസുകളിലേക്കുള്ള പ്രീ-യൂണിവേഴ്സിറ്റി കോളജുകള്‍ സംബന്ധിച്ച് സര്‍ക്കാര്‍ ഇതുവരെ വ്യക്തമായ രീതിയിലുള്ള നിര്‍ദ്ദേശം നല്‍കിയിട്ടില്ല.

ഇപ്പോഴത്തെ സാഹചര്യത്തിൽ വിദ്യാര്‍ത്ഥികള്‍ മതപരമായ വസ്ത്രങ്ങള്‍ ധരിക്കുന്നത് വിലക്കി ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടതിനാല്‍ 1 മുതല്‍ 10 വരെയുള്ള ക്ലാസുകള്‍ക്കായി സ്‌കൂളുകൾ തിങ്കളാഴ്ച മുതല്‍ വീണ്ടും തുറക്കും.