കൂടുതൽ സ്ഥാനമാനങ്ങൾക്ക് വേണ്ടി ഗവർണർ തരംതാഴുന്നു: കെ മുരളീധരൻ

single-img
12 February 2022

കർണാടകയിൽ ഉണ്ടായിട്ടുള്ള ഹിജാബ് വിഷയത്തിൽ ഗവർണറുടെ പ്രതികരണം ദൌർഭാഗ്യകരമെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ എം.പി. സ്‌കൂൾ യൂണിഫോമിലും ഭരണഘടനാവകാശം ഉറപ്പുവരുത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കേരളാ ഗവർണറുടെ ശൈലി ആർ.എസ്.എസിന്റേതാണെന്ന് പറഞ്ഞ അദ്ദേഹം, സെക്കുലർ നിലപാടിൽ നിന്ന് ഗവർണർ വ്യതിചലിച്ചതായും കൂടുതൽ സ്ഥാനമാനങ്ങൾക്ക് വേണ്ടി ഗവർണർ തരം താഴുകയാണെന്നും ആരോപിച്ചു. അതേസമയം, നേരത്തെ, ഹിജാബ് വിവാദത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞിരുന്നു. മുസ്‌ലിം പെൺകുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്ന് പിന്തള്ളാനാണ് ശ്രമമെന്നും ഗവര്‍ണര്‍ അവകാശപ്പെടുകയുണ്ടായി.