ഹിജാബ് വിവാദം; ഏകസിവില്‍ കോഡ് കാലഘട്ടത്തിന്‍റെ ആവശ്യം: കേന്ദ്രമന്ത്രി ഗിരിരാജ് സിങ്

single-img
11 February 2022

ഇന്ത്യയിൽ ഏകസിവിൽ കോഡ് നടപ്പിലാക്കണമെന്നും അത് കാലഘട്ടത്തിന്‍റെ ആവശ്യമാണെന്നും കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. കര്‍ണാടകയിൽ ഉണ്ടായ ഹിജാബ് വിവാദങ്ങളോട് അനുബന്ധിച്ചാണ് മന്ത്രിയുടെ ട്വിറ്ററിലെ പ്രതികരണം.

നമ്മുടെ രാജ്യം ഒന്നാണെന്നും അവിടെ എല്ലാവർക്കും ഒരു നിയമം മതിയെന്നും മന്ത്രി പറഞ്ഞു. അതേസമയം കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിയന്ത്രണത്തിനെതിരായ ഹരജി അടിയന്തരമായി പരിഗണിക്കില്ലെന്ന് സുപ്രിംകോടതി അറിയിച്ചു.