സ്വയം കൂട്ടിലടയ്ക്കപ്പെടാതെ സ്വതന്ത്രയാകാന്‍ പഠിക്കൂ; ഹിജാബ് വിഷയത്തില്‍ കങ്കണ റണാവത്ത്

single-img
11 February 2022

കര്‍ണാടകയിലുണ്ടായ ഹിജാബ് വിഷയത്തില്‍ പ്രതികരണവുമായി ബോളിവുഡ് താരം കങ്കണ റണാവത്ത്. എഴുത്തുകാരനായ ആനന്ദ് രംഗനാഥന്‍ സോഷ്യൽ മീഡിയയിൽ എഴുതിയ കുറിപ്പ് പങ്കുവച്ചാണ് കങ്കണ രംഗത്തുവന്നത്. ” നിങ്ങള്‍ക്ക് ധൈര്യം പ്രകടിപ്പിക്കണമെന്നുണ്ടെങ്കില്‍ അഫ്ഗാനിസ്ഥാനില്‍ ബുര്‍ഖ ധരിക്കാതെ അത് പ്രകടമാക്കൂ. സ്വയം കൂട്ടിലടയ്ക്കപ്പെടാതെ സ്വതന്ത്രയാകാന്‍ പഠിക്കൂ”- എന്നായിരുന്നു ആനന്ദ് രംഗനാഥന്റെ കുറിപ്പില്‍ പരാമര്‍ശിക്കുന്നത്.

തന്റെ സോഷ്യൽ മീഡിയയിൽ ഈ കുറിപ്പായിരുന്നു കങ്കണ പങ്കുവച്ചത്. അതേസമയം, കങ്കണയുടെ പോസ്റ്റിന് പിന്നാലെ താരത്തിന് കടുത്ത വിമർശനവുമായി മുതിര്‍ന്ന അഭിനേത്രിയായ ശബാന ആസ്മിയും രംഗത്തെത്തി. അഫ്ഗാനിസ്ഥാന്‍ എന്നത് ഒരു ദിവ്യാധിപത്യ രാഷ്ട്രമാണെന്നും എന്നാല്‍ ഇന്ത്യ ഒരു മതേതര ജനാധിപത്യ റിപ്പബ്‌ളിക് ആണെന്നുമാണ് അവർ പ്രതികരിച്ചത്.