ഒരു വർഷം വരെ തടവോ പിഴയോ ലഭിക്കാവുന്ന കുറ്റം; ബാബുവിനെതിരെ കേസെടുക്കാൻ വനം വകുപ്പ്

single-img
10 February 2022

മലമ്പുഴ ചെറാട് കൂർമ്പാച്ചി മലയിൽ നിന്നും സൈന്യം രക്ഷപ്പെടുത്തിയ പാലക്കാട് സ്വദേശി ബാബുവിനെതിരെ വനം വകുപ്പ് കേസെടുക്കും. സംസ്ഥാനത്തിന്റെ വനമേഖലയിൽ അനുമതിയില്ലാതെ അതിക്രമിച്ച് കയറിയതിനാണ് കേസെടുക്കുക.

ഒരു വർഷം വരെ തടവോ പിഴയോ ലഭിക്കാവുന്ന ഈ കുറ്റത്തിന് കേരളാ ഫോറസ്റ്റ് ആക്ട് സെക്ഷൻ 27 പ്രകാരമാണ് കേസെടുക്കുക.ഇതിന്റെ ആദ്യ ഘട്ടമായി വാളയാർ സെക്ഷൻ ഓഫീസർ ബാബുവിനെ കണ്ട് മൊഴിയെടുക്കും. ഇയാളുടെ കൂടെ ഉണ്ടായിരുന്ന സുഹൃത്തുക്കൾക്ക് എതിരെ കേസെടുക്കുന്നത് ബാബുവിന്റെ മൊഴിയെടുത്ത ശേഷം തീരുമാനിക്കുമെന്ന് ഉദ്യോഗസ്ഥർഅറിയിച്ചു.

ഇപ്പോൾ പാലക്കാട് ജില്ലാ ആശുപത്രി ഐസിയുവിലാണ് ബാബുവുള്ളത്. ആരോഗ്യസ്ഥിതി തൃപ്തികരം ആയതിനാൽ ഇന്ന് വാർഡിലേക്ക് മാറ്റുമെന്ന് ഡോക്ടർമാരുടെ സംഘം അറിയിച്ചു.