ഹിജാബ്‌ വിവാദം: ഭരണഘടനയാണ് കോടതിയുടെ ഭഗവത്ഗീതയെന്ന് കർണാടക ഹൈക്കോടതി

single-img
8 February 2022

കർണാടകയിലെ കോളേജുകളിലെ ഹിജാബ് വിഷയത്തിൽ വിദ്യാർത്ഥികൾക്ക് തെരുവിൽ പ്രതിഷേധിക്കേണ്ടി വരുന്നത് നല്ല സൂചനയല്ലെന്ന് കർണാടക ഹൈക്കോടതി . കുട്ടികൾ വികാരങ്ങൾ മാറ്റിനിരത്തി ഭരണഘടന അനുസരിച്ച് മുന്നോട്ട് പോകണമെന്നും ഭരണഘടനയാണ് കോടതിയുടെ ഭഗവത്ഗീത എന്നും കോടതി പറഞ്ഞു.

ഇതോടൊപ്പം സമൂഹത്തിലെ സമാധാനം നിലനിർത്തണമെന്നു വിദ്യാർത്ഥികൾ ശാന്തരാകണമെന്നും കോടതി അഭ്യർത്ഥിച്ചു.. സമാധാന അന്തരീക്ഷം തർക്കരുത് എന്നും കോടതി പറഞ്ഞു. കേസ് ഇനി നാളെ 2.30ന് വീണ്ടും പരിഗണിക്കും. നിലവിൽ ഹിജാബ് ധരിക്കുന്നതിനെ ചൊല്ലിയുള്ള സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കർണാടകയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സർക്കാർ അവധി പ്രഖ്യാപിച്ചു. 3 ദിവസത്തേക്കാണ് അവധി. ഹൈസ്കൂളുകൾക്കും കോളേജുകൾക്കും അവധി ബാധകമാണ്.