പാക് സൈനിക ക്യാമ്പുകൾ കീഴടക്കി; 100 ല്‍ അധികം സൈനികരെ കൊലപ്പെടുത്തി; പ്രസ്താവനയുമായി ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി

single-img
4 February 2022

പാകിസ്ഥാന്റെ രണ്ട് സൈനിക ക്യാംപുകളിലായി 100 ൽ കൂടുതൽ സൈനികരെ കൊന്നെന്ന പ്രസ്താവനയുമായി ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി.സംഘടന ഇന്നലെ പുറത്തുവിട്ട പത്രക്കുറിപ്പിലാണ് ഈ അവകാശ വാദം ഉന്നയിച്ചിരിക്കുന്നത്.

ബലൂചിസ്ഥാൻ പ്രവിശ്യയിലെ ഭാഗങ്ങളായ പാഞ്ചഗൂര്‍, നുഷ്കി മേഖലയിലെ പാക് സൈനിക ക്യാംപുകള്‍ ഇപ്പോൾ തങ്ങളുടെ നിയന്ത്രണത്തിലാണെന്നുംഈ ക്യാംപുകളുടെ വലിയൊരും ഭാഗവും പൂര്‍ണമായി നശിപ്പിച്ചതായും ക്യാംപിലെ സേനയ്ക്ക് സഹായവുമായി എത്തിയ പാക് സൈന്യത്തിന് ക്യാംപുകളിലെ നിര്‍ണായക മേഖലയിലെത്താന്‍ സാധിച്ചിട്ടില്ലെന്നും ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി പ്രസ്താവനയിൽ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, ഇവിടെ നിന്നുള്ള റിപ്പോര്‍ട്ട് ചെയ്യുന്നതിന് പാകിസ്താന്‍ മാധ്യമങ്ങളെ വിലക്കിയിരിക്കുകയാണെന്നും ടെലികമ്യൂണിക്കേഷന്‍ നെറ്റ് വര്‍ക്കുകള്‍ വിചേഛേദിച്ചിരിക്കുകയാണെന്നും കൂടി ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി വിശദമാക്കുന്നു. തങ്ങളെ തിരികെ ശക്തമായിആക്രമിച്ചതായുള്ള പാക് സേനയുടെ വാദം തെറ്റാണെന്നും പത്രക്കുറിപ്പ് വിശദമാക്കുന്നു.